തൃശ്ശൂര്‍: ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കത്തിക്കുത്ത് നടത്തിയ പാര്‍ട്ടികള്‍ ബിജെപിയെ പഞ്ചായത്ത് ഭരണത്തില്‍ നിന്നും പുറത്താക്കാന്‍ കൈകോര്‍ത്തു. തിരുവില്വാമല പഞ്ചായത്ത് ഭരണം പിടിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ഒന്നായത്. യുഡിഎഫും എല്‍ഡിഎഫും സംയുക്തമായി നല്കിയ അവിശ്വാസം ആറിനെതിരെ 11 വോട്ടുകള്‍ക്ക് ഇന്നു വിജയിച്ചു. ഇതോടെ തിരുവില്വാമല പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടമായി. തൃശൂര്‍ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളിലൊന്നാണ് തിരുവില്വാമല.
പഞ്ചായത്ത് പ്രസിഡണ്ട് സ്മിത സുകുമാരനെതിരെ യു.ഡി.എഫും എല്‍.ഡി.എഫും സംയുക്തമായാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും യു.ഡി.എഫും ആറു സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ നറുക്കെടുപ്പിലൂടെ ബി.ജെ.പിയ്ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിക്കുകയായിരുന്നു. സി.പി.എം അഞ്ചുസീറ്റുകളും നേടി. 17 വാര്‍ഡുകളാണ് തിരുവില്വാമല ഗ്രാമ പഞ്ചത്തിലുള്ളത്.
വൈസ് പ്രസിഡണ്ട് കെ.ബാലകൃഷ്ണനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ നളെ വോട്ടെടുപ്പ് നടക്കും. സിപിഎംകോണ്‍ഗ്രസ് അവിശുദ്ധ സഖ്യമാണ് തിരുവില്വാമലയില്‍ അരങ്ങേറിയതെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസിനെ ഭരണത്തിലെത്തിക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ്കുമാര്‍ പറഞ്ഞു
ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ച ദിവസം തന്നെയാണ് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള തൃശൂരില്‍ അവിശുദ്ധകൂട്ടുകെട്ട് നടന്നത്. കെ.എസ് യു പ്രവര്‍ത്തകരുടെ കത്തിക്കുത്തില്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ കെഎസ്യു എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: