Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ സുരക്ഷാവീഴ്ച: കേസ് വാദിക്കരുതെന്ന് സുപ്രീംകോടതി അഭിഭാഷകര്‍ക്ക് ഭീഷണി; യുകെയില്‍ നിന്നും ഭീഷണിപ്പെടുത്തിയത് മോദിയെ തടഞ്ഞ സംഘമെന്ന്

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതി അഭിഭാഷകരെ ഭീഷണിപ്പെടുത്തി അഞ്ജാത സംഘം. പ്രധാനമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയവരെന്ന് അവകാശപ്പെട്ടാണ് സംഘം ഏതാനും സുപ്രീംകോടതി അഭിഭാഷകരെ ഫോണില്‍ ഭീഷണിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 04:05 pm IST
in India

ന്യൂദല്‍ഹി:  പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതി അഭിഭാഷകരെ ഭീഷണിപ്പെടുത്തി അഞ്ജാത സംഘം. പ്രധാനമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയവരെന്ന് അവകാശപ്പെട്ടാണ് സംഘം ഏതാനും സുപ്രീംകോടതി അഭിഭാഷകരെ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ബ്രിട്ടനില്‍ നിന്നാണ് ഈ സംഘം ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയത്. മുന്‍കൂടി റെക്കോഡ് ചെയ്ത ഒരു ഭീഷണി സന്ദേശമാണ് എല്ലാവര്‍ക്കും ഫോണ്‍വഴി കേള്‍പ്പിച്ചിരിക്കുന്നത്.  

ഈ കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതിയ്‌ക്കും താക്കീത് നല്‍കി.1984ലെ സിഖ് വിരുദ്ധകലാപത്തില്‍ ഇരകളായ സിഖുകാര്‍ക്ക് നീതി നല്‍കിയില്ലെന്ന് ഇവര്‍ സുപ്രീകോടതിയെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ വഴി തടഞ്ഞ സംഭവത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍  തിങ്കാളാഴ്ച സുപ്രീംകോടതി  വാദം കേള്‍ക്കുന്നതിനിടെയാണ് ഈ ഭീഷണിയുണ്ടായത്.  

ഈ തീവ്രവാദിസംഘങ്ങളുടെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍വിളിയെ നിസ്സാരമായി കാണാനാവില്ലെന്ന് സംഭവം സ്ഥിരീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെത്മലാനി പറഞ്ഞു. ‘സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന നല്ലൊരു വിഭാഗം അഭിഭാഷകര്‍ക്കും ഭീഷണിപ്പെടുത്തുന്ന ഫോണ്‍ വിളി വന്നിട്ടുണ്ട്. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ സംഘടന ഈ പ്രശ്‌നം ഗൗരവമായെടുക്കണം. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒന്നിലധികം അഭിഭാഷകര്‍ക്ക് ഭീഷണിപ്പെടുത്തുന്ന വിളികള്‍ വന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സംബന്ധിച്ച കേസില്‍ വാദിക്കരുതെന്നാണ് ഇവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഈ കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതിയോടുള്ള പൊതു ഭീഷണിയും മുഴക്കിയിട്ടുണ്ട്. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ മരിച്ച സിഖുകാര്‍ക്ക് നീതി ലഭിക്കാന്‍ പശ്ചാത്തലത്തില്‍ ഈ കേസ് വാദം കേള്‍ക്കരുതെന്നാണ് പരോക്ഷമായി സുപ്രീംകോടതി ജസ്റ്റിസുമാര്‍ക്കുള്ള ഭീഷണി.’- മഹേഷ് ജെത് മലാനി പറഞ്ഞു.

‘ഈ ഫോണ്‍വിളി എത്രമാത്രം സത്യമാണെന്നറിയില്ല. ഒരു പക്ഷേ പേര് കിട്ടാനുള്ള ഏതെങ്കിലുമൊരു സംഘടനയുടെ തന്ത്രമായിരിക്കാം. എന്തായാലും ഭീഷണി നിലനില്‍ക്കുന്നുണ്ട്, അതിനെ നിസ്സാരമായി കാണാനാവില്ല,’- മഹേഷ് ജെത് മലാനി പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രിയുടെ റാലി തടസ്സപ്പെടുത്തുന്നതിന് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് അവകാശപ്പെടുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ എന്ന തീവ്രവാദി സംഘടനയുടെ സ്ഥാപകന്‍ ഗുര്‍പത് വന്ത് സിങ് പന്നുവിന്റെ ഒരു വീഡിയോ റിപ്പബ്ലിക് ടിവി ചാനല്‍ പുറത്തുവിട്ടിരുന്നു. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദികള്‍ പഞ്ചാബില്‍ തീവ്രവാദം വളര്‍ത്തുന്നതിന്റെ ഭാഗമായി വി ഐപികളെ ലക്ഷ്യമിടുന്നു എന്ന രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് കന്ദ്രം പഞ്ചാബ് സര്‍ക്കാരിനയച്ചിരുന്നു.

തിങ്കളാഴ്ച സുപ്രീംകോടതി ഈ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അജ്ഞാത സംഘടനയുടെ ഭീഷണികാള്‍ ചില സുപ്രീംകോടതി അഭിഭാഷകര്‍ക്ക് ലഭിച്ചത്. ജനവരി അഞ്ചിനാണ് പ്രധാനമന്ത്രി മോദി സുരക്ഷാ വീഴ്ച മൂലം പഞ്ചാബിലെ ഫിറോസ്പൂരില്‍ റാലിയില്‍ പങ്കെടുക്കാനുള്ള തീരുമാനം റദ്ദാക്കിയത്. മോശം കാലാവസ്ഥ കാരണം വിമാനത്തിന് പകരം റോഡ് വഴി ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് യാത്രചെയ്യുമ്പോഴാണ് പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം ഒരു ഫ്‌ളൈ ഓവറില്‍ 15 മുതല്‍ 20 മിനിറ്റോളം കുടുങ്ങിയത്. ചില കര്‍ഷക പ്രക്ഷോഭകര്‍ വഴി തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ ജീവന് തന്നെ ഏറെ ഭീഷണി ഉയര്‍ത്തുന്നതായിരുന്നു ഈ സംഭവം.

ഇത്തരം അടിയന്തരഘട്ടത്തില്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് പഞ്ചാബ് പൊലീസിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നത്. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെപ്പറ്റി അന്വേഷിക്കാന്‍ വേറെ വേറെ സമിതികളെ നിയോഗിച്ചിരിക്കുകയാണ്.

Tags: പഞ്ചാബ് പൊലീസ്പ്രധാനമന്ത്രിയുടെ സുരക്ഷസുപ്രീംകോടതിപട്ടിക ജാതിterroristsനരേന്ദ്രമോദിpunjabഖാലിസ്ഥാന്‍സിഖ്സ് ഫോര്‍ ജസ്റ്റിസ്ഗുര്‍പത് വന്ത് സിങ് പന്നു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

World

കശ്മീരിലെ വിഘടനവാദികൾക്ക് പരസ്യമായി പിന്തുണ നൽകി മുനീറും ഷഹബാസും ; ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കാനായി കശ്മീർ ഐക്യദാർഢ്യ ദിനാഘോഷം

India

പാകിസ്ഥാൻ ഒരു ഭീകര രാജ്യമാണ്: 17 വർഷം തടവിന് ശിക്ഷിക്കപ്പെട്ട 32 കാരിയായ അഭിഭാഷക ഇമാൻ മസാരിയുടെ പ്രതിഷേധം ഷഹബാസിനെ ഞെട്ടിച്ചു

World

അസിം മുനീർ പാകിസ്ഥാൻ സൈന്യത്തെ ‘അല്ലാഹുവിന്റെ സൈന്യം’ ആക്കി മാറ്റുകയാണ് ; രാജ്യം ഇസ്ലാമിന്റെ പേരിലാണ് സൃഷ്ടിക്കപ്പെട്ടതെന്നും സർവ്വസൈന്യാധിപൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.