തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് കടുത്ത താക്കീതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്നും കാട്ടി മുഖ്യമന്ത്രി മുന്നൂ കത്തുകള്‍ തനിക്ക് നല്‍കിയിട്ടുണ്ട്. അതിനാല്‍ അല്പം സമയം കൂടി നല്കുന്നു. പിന്നീടും ശരിയായില്ലെങ്കില്‍ താന്‍ ഈ സ്ഥാനത്തുണ്ടെങ്കില്‍ കടുത്ത നടപടി ഉണ്ടാകും. എന്റെ അധികാരങ്ങളെ പറ്റി കൃത്യമായ ബോധ്യമുണ്ട്. താന്‍ ഒരു നിയമപരമായ സംശയം ദൂരികരിക്കാന്‍ അഡ്വക്കേറ്റ് ജനറിലെ വിളിച്ചിട്ട് അതു പോലും നടപ്പായില്ല. പീന്നീട് മറ്റൊരു അഭിഭാഷകനില്‍ നിന്ന് നിയമ ഉപദേശം തേടേണ്ടി വന്നു. ഇവരെല്ലാം ഗവര്‍ണര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്.
രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള തന്റെ നിര്‍ദേശത്തിന് കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നല്കിയ മറുപടി കത്തിനെ രൂക്ഷമായി വിമര്‍ശിച്ചും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തി. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയുടെ ഒരു വിസിയുടെ കത്ത് കണ്ട് കേരളത്തിനു പുറത്ത് എനിക്ക് മുഖം കാണിക്കാന്‍ മാനക്കേടാണ് ഇപ്പോള്‍. വിദ്യാഭ്യാസമുള്ള ഒരു വ്യക്തി എഴുതുന്ന കത്താണോ ഇത്. ഇത് എന്തുതരം ഭാഷയാണ് എന്ന് വിദ്യാഭ്യാസമുള്ളവരെല്ലാം ചിന്തിക്കുന്നുണ്ട്.
വര്‍ഷങ്ങളായി കേരള യൂണിവേഴ്സിറ്റിയുടെ കോണ്വെക്കേഷന് നടന്നിട്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകളാണ് രാഷ്ട്രപതിക്ക് ഡിലിറ്റ് നല്കുന്നതിലേക്ക് ചര്‍ച്ചയായത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഒരു യൂണിവേഴസ്റ്റിയുടെ ബിരുദദാന ചടങ്ങ് നടത്താന്‍ തന്നെക്കാള്‍ നല്ലത് രാഷ്ട്രപതി അല്ലേ എന്ന് താന്‍ വിസിയോട് ചോദിച്ചു. അവരും അത് അംഗീകരിച്ചു. തുടര്‍ന്നാണ് രാഷ്ട്രപതി എത്തുമ്പോള്‍ അദ്ദേഹത്ത് ഡി ലിറ്റ് നല്‍കുന്നത് കൂടി പരിഗണക്കണം എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. രാഷ്ട്രപതിഭവന്റെ പുതിയ നിലപാട് പ്രകാരം സ്വന്തം രാജ്യത്തെ സര്‍വകലാശാലകളുടെ ബഹുമതികള്‍ സ്വീകരിക്കേണ്ട എന്നാണ്. എന്നാല്‍, കേരള സര്‍വകലാശാല ഡി ലിറ്റ് നല്കാന് തീരുമാനിച്ചാല്‍ അത് ദല്‍ഹിയില്‍ പ്രത്യേക കേസ് ആയി പരിഗണിക്കണമെന്ന് രാഷ്ട്രപതി ഭവനെ അറിയിക്കാമെന്ന് താന്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഡി ലിറ്റ് നല്‍കാനുള്ള തന്റെ ശുപാര്‍ശക്ക് പിന്നീട് പറ്റില്ല എന്നാണ് വിസി ഫോണിലൂടെ മറുപടി നല്‍കിയത്. ആ മറുപടി കേട്ട് താന്‍ ഞെട്ടിപ്പോയി. പത്തു മിനിറ്റോളം താന്‍ സ്തബ്ദനായി പോയി. ഇതേത്തുടര്‍ന്ന് താന്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെട്ടു. സിന്‍ഡിക്കേറ്റ് വിളിച്ച് തീരുമാനം എടുക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, അതും ധിക്കരിക്കപ്പെട്ടെന്നും ഗവര്‍ണര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: