കരുനാഗപ്പള്ളി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മാളിയേക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം നടത്തുന്നതെന്ന് ആക്ഷേപമുയരുന്നു. മേല്‍പ്പാലത്തിന്റെ നണ്ടിര്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രങ്ങള്‍ ഉണ്ടെങ്കിലും ചെറിയ വാഹനങ്ങള്‍ക്ക് നിര്‍മാണം നടക്കുന്ന ഭാഗത്തു കൂടി കടന്നുപേണ്ടാകാം. എന്നാല്‍ ഈ ഭാഗങ്ങളില്‍ പൈലിങ് നടക്കുന്ന സമയത്ത് ബാരിക്കേഡുകള്‍ ഉപയോഗിച്ച് മറച്ചിരുന്നു. എന്നാല്‍ പൈലിങ് കഴിഞ്ഞതോടെ ബാരിക്കേഡുകളുടെ എണ്ണം നാമമാത്രമായി.
പൈലിങ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് വലിയ കുഴികള്‍ നണ്ടിര്‍മിച്ച് അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എട്ട് അടിയോളം താഴ്ചയുള്ള കുഴികളാണ് നിലവിലുള്ളത്. എന്നാല്‍ ഈ കുഴികളുടെ വശങ്ങളില് ബാരിക്കെഡുകളോ ബസറുകളോ സ്ഥാപിച്ചിട്ടില്ല. ഇത് വലിയ അപകടത്തിനു കാരണമാകും. ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. സമീപമുള്ള ബെവ്കോ ഔട്ട്ലെറ്റിലേക്കും, സ്കൂളിലേക്കും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ദിവസവും ഇത് വഴി കടന്നു പോകുന്നുമുണ്ട്. വാഹനങ്ങള്‍ക്ക് സൈഡ് നല്‍കേണ്ടി വരുമ്പോള്‍ വാഹനങ്ങള്‍ കുഴിയിലേക്ക് മറിയാന്‍ സാധ്യത കൂടുതലാണ്. പൈലിങിന്റെ ഭാഗമായി നണ്ടില്‍ക്കുന്ന കമ്പിയിലേക്കായിരിക്കും വാഹനങ്ങള്‍ മറിയുക. ഇത് വലിയ അപകടങ്ങള്‍ക്കു കാരണമാകും.
കൂടാതെ രാത്രി കാലങ്ങളില്‍ ഇവിടെ വെളിച്ചമില്ലാത്തതും വന്‍ അപകടത്തിന് വഴിവെക്കുന്നു. മുന്നൂറ് മീറ്ററോളം ജോലിനടക്കുന്ന റെയില്‍വേ പാളത്തിന് പടിഞ്ഞാറു ഭാഗത്ത് നാലു ബോഡുകള്‍ മാത്രമാണുള്ളത്. അതാകട്ടെ ഫ്ലൂറസെന്റുമല്ല. രാത്രികാലങ്ങളില്‍ അപായ മുന്നറിയിപ്പുകള്‍ ശ്രദ്ധയില്‍ പെടുത്തുന്ന ലൈറ്റുകളും സ്ഥാപിച്ചിട്ടില്ല. മേല്‍പ്പാല കരാര്‍ ജോലിയേറ്റെടുത്തവര്ക്ക് ജനറേറ്റര്‍ ലൈറ്റ് സംവിധാനങ്ങളുണ്ട്. പണികഴിയുന്ന മുറയ്ക്ക് അതിന്റെ പ്രവര്‍ത്തനവും നണ്ടിര്ത്തും. കൂടാതെ മേല്‍പ്പാല നിര്‍മാണത്തിന് ജോലിചെയ്യുന്ന ജോലിക്കാര്‍ക്കും വേണ്ടത്ര സുരക്ഷയില്ലായെന്നതും പ്രധാനപ്പെട്ട കാര്യമാണ്. പൈലിങ് കുഴിയില്‍ ഇറങ്ങി ജോലിചെയ്യുന്ന തൊഴിലാളികള്‍ ധരിക്കേണ്ട സുരക്ഷ ഉപകരണങ്ങളായ ഹെല്‍മെറ്റ്, ബൂട്ട്സ്, എന്നിവയൊന്നുമില്ലാതെ ജീവന് പണയംവെച്ചാണ് അവര്‍ ജോലിചെയ്യുന്നത്. പലരീതിയില്‍ അപകട സാധ്യത ഉണ്ടായിട്ടും ഒന്നും വകവെയ്ക്കാതെയാണ് കരാറുകാര്‍ നിര്‍മ്മാണം നടത്തുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: