ന്യൂദല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, നേതാക്കളായ വൃന്ദ കാരാട്ട്, മുരളീധരന്, എ.ആര്. സിന്ധു തുടങ്ങിയ നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മൂന്നു ദിവസമായി ഹൈദരാബാദില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പിണറായി വിവിധ യോഗങ്ങളിലും പങ്കെടുത്തിരുന്നു.
യോഗത്തിന് എത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരണമെന്നായിരുന്നു നിര്‍ദേശം. മിക്കവരും നെഗറ്റീവ് സര്‍ട്ടിഫിക്കെറ്റുമായി എത്തിയിരുന്നെങ്കിലും യോഗം കഴിഞ്ഞു മടങ്ങും മുന്‍പ് ഇവര്‍ പോസിറ്റീവ് ആവുകയായിരുന്നു. ഒരു ഘട്ടത്തില്‍ യോഗം ഓണ്‍ലൈനായി നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും യോദം ഹൈദരാബാദില്‍ വച്ചു നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: