ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ കൊലപ്പെടുത്തുമെന്ന് പോലീസുകാരുടെ ഭീഷണി. പുറത്തിറങ്ങുമ്പോള്‍ നിന്നെയൊക്കെ ‘ഉറക്കി കിടത്തു’മെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്. കെഎപിബെറ്റാലിയനില് നിന്ന് ആലപ്പുഴയില്‍ പ്രത്യേക ഡ്യൂട്ടിക്കെത്തിയ പോലീസുകാരനാണ് പ്രതിയെ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് സംഭവം.
കേസില്‍ പിടിയിലായ പ്രതികളുമായി സംസാരം പാടില്ലെന്ന് പോലീസുകാര്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രിക്ക് മുന്നില്‍ വാഹനത്തില്‍ പ്രതികളെ എത്തിച്ച് അവിടെ നിന്ന് നടത്തി ആശുപത്രിക്കുള്ളിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു ഭീഷണി. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ പ്രതി ഇക്കാര്യം മറ്റു പോലീസുകാരെ അറിയിച്ചു. അങ്ങിനെയൊന്നും സംഭവിക്കില്ലെന്ന് അവര്‍ പ്രതിയെ ആശ്വസിപ്പിച്ചു. പിന്നീട് ഭീഷണിപ്പെടുത്തിയ പോലീസുകാരനോട്, വിവരം മുകളില്‍ അറിയിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ധരിപ്പിച്ചതോടെ അയാള്‍ പുറത്ത് പറയരുതെന്ന് പറഞ്ഞ് പ്രശ്നം ഒതുക്കി തീര്‍ക്കുകയായിരുന്നു.
പോപ്പുലര്‍ഫ്രണ്ട് അനുഭാവിയായ പോലീസുകാരന് കൊല്ലം സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് സേനയില്‍ ദേശവിരുദ്ധ സ്വാധീനമുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഈ സംഭവം. ചില പോലീസുകാര്‍ വിവരങ്ങള്‍ മതഭീകരര്‍ക്ക് ചോര്‍ത്തി നല്‍കുന്നുമുണ്ട്. കരിമണ്ണൂര്‍ സ്റ്റേഷനിലെ സിപിഒ പി.കെ. അനസിനെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ രഹസ്യവിവരങ്ങള്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് ചോ
ര്‍ത്തി നല്‍കിയതിന് സസ്പെന്‍ഡ് ചെയ്തത് അടുത്ത ദിവസമാണ്. ആലപ്പുഴ ജില്ലയില്‍ ഒരു ഡിവൈഎസ്പിക്ക് പോപ്പുലര്‍ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് വേണ്ടി വധഭീഷണിയുമായി പോലീസുകര്‍ തന്നെ രംഗത്തെത്തുന്ന അതീവ ഗുരുതരമായ സാഹചര്യം ആലപ്പുഴയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: