ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് മഞ്ഞപ്പട. ഹൈദരാബാദിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയം കണ്ടത്. മത്സരത്തിന്റെ 42-ാം മിനിറ്റില്‍ അല്‍വാരോ വാസിക്വസാണ് ഗോള്‍ നേടിയത്. ഇരു ടീമുകളും അവേശമായ കളി കാഴ്ചവച്ചെങ്കിലും ഹൈദരാബാദിന് ഒരു ഗോളും നേടാന്‍ കഴിഞ്ഞില്ല. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഹൈദരാബാദ് ഗോളിനായി നിരവധി മുന്നേറ്റം നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം അവരെ പിടിച്ചുകെട്ടി.
ഈ ലീഗില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാനാകുമെന്ന് മനസ്സിലായി. ഓരോ മത്സരവും ഭംഗിയായി തുടങ്ങുകയും മികച്ച രീതിയില്‍ മുന്നേറുകയുമാണ് പരമപ്രധാനം. പൂര്‍ണ്ണമായി ജോലിയില്‍ മുഴുകിയാല്‍ മികവ് കാട്ടാനാകും. ഞങ്ങള്‍ അതുതന്നെയാണ് ചെയ്യുന്നതെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് വുകൊമാനോവിക് നേരത്തെ പറഞ്ഞിരുന്നു.
മികച്ച ടീം പ്ലേയാണ് ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തില്‍ കാഴ്ച വച്ചത്. ഈ കളിയിലും വിജയം കണ്ടതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചിരിക്കുകയാണ് ് ബ്ലാസ്റ്റേഴ്സ്. പത്ത് മത്സരങ്ങളില്‍ നിന്ന് 17 പോയിന്റാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ഹൈദരാബാദ് പത്ത് മത്സരങ്ങളില്‍ നിന്ന് മൂന്നാം സ്ഥാനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: