ന്യൂദല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. ലഡാക്കില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ 14ാം തവണയാണ് രണ്ടു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ഈ മാസം 12 ന് ഇരു രാജ്യങ്ങളിലെയും സൈനിക കമാന്‍ഡര്‍മാര്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്യും.
ലഡാക്കില്‍ സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന ചില മേഖലകളില്‍ നിന്നും ഇരു വിഭാഗം സൈന്യങ്ങളും ഇനിയും പിന്വാങ്ങാനുണ്ട്. ഈ മേഖലകളില്‍ നിന്നുള്ള സൈനിക പിന്മാറ്റം ആകും പ്രധാന ചര്‍ച്ചാവിഷയം. നിലവില്‍ ദെസ്പഞ്ച് ബുള്ജ്, ദെംചോക് തുടങ്ങിയ മേഖലകളില്‍ നിന്നാണ് സൈനികര്‍ പിന്മാറാനുള്ളത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ മേഖലയിലെ ചുഷുലിലാകും ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ചര്‍ച്ചകളില്‍ ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ചൈന അംഗീകരിക്കാന്‍ വിമുക്ത കാട്ടിയതാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണമായത്. ഒക്ടോബര്‍ 10 നായിരുന്നു 13ാം വട്ട ചര്‍ച്ച നടന്നത്. അതിനുശേഷം നവംബറില്‍ 14ാം വട്ട ചര്‍ച്ച നടത്താനാണ് തീരുമാനിച്ചത് പക്ഷേ ചര്‍ച്ചകള്‍ നീളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: