Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രത്തന്‍ ടാറ്റയുടെ ജീവചരിത്രം എഴുതുന്നത് മലയാളി; പുസ്തകത്തിന്റെ അവകാശം ഹാര്‍പര്‍ കോളിന്‍സ് വാങ്ങിയത് രണ്ടു കോടിയിലധികം രൂപയ്‌ക്ക്

ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ആധികാരിക ജീവചരിത്രം രചിക്കുന്നത് മലയാളിയായ തോമസ് മാത്യു. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ-വിതരണ അവകാശം ബ്രിട്ടനിലെ പ്രമുഖ പുസ്തക പ്രസിദ്ധീകരണക്കമ്പനിയായ ഹാര്‍പര്‍ കോളിന്‍സ് സ്വന്തമാക്കിയത് രണ്ട് കോടിയിലധികം രൂപയ്‌ക്ക്. 2022 നവമ്പറില്‍ പുസ്തകം പുറത്തിറങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 04:23 pm IST
in India
രത്തന്‍ ടാറ്റയും അദ്ദേഹത്തിന്‍റെ ജീവചരിത്രം രചിക്കുന്ന മലയാളിയായ തോമസ് മാത്യുവും (വലത്ത്)

രത്തന്‍ ടാറ്റയും അദ്ദേഹത്തിന്‍റെ ജീവചരിത്രം രചിക്കുന്ന മലയാളിയായ തോമസ് മാത്യുവും (വലത്ത്)

മുംബൈ: ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ആധികാരിക ജീവചരിത്രത്തം രചിക്കുന്നത് മലയാളിയായ തോമസ് മാത്യു. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ-വിതരണ അവകാശം ബ്രിട്ടനിലെ പ്രമുഖ പുസ്തക പ്രസിദ്ധീകരണക്കമ്പനിയായ ഹാര്‍പര്‍ കോളിന്‍സ് സ്വന്തമാക്കിയത് രണ്ട് കോടിയിലധികം രൂപയ്‌ക്ക്. 2022 നവമ്പറില്‍ പുസ്തകം പുറത്തിറങ്ങും. ജീവചരിത്രത്തിന്റെ എല്ലാ ഭാഷകളിലുമുള്ള അച്ചടി, ഇ-ബുക്ക്, ഓഡിയോ ബുക്ക് എന്നിവയുടെ ആഗോളതലത്തിലുള്ള പ്രസിദ്ധീകരണ, വിതരണ അവകാശമാണ് ഹാര്‍പര്‍ കോളിന്‍സ് സ്വന്തമാക്കിയത്.

ഒരു ജീവചരിത്രപുസ്തകം ഇത്രയും വലിയ തുകയ്‌ക്ക് ഇന്ത്യയില്‍ വിറ്റുപോവുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. രത്തന്‍ ടാറ്റയുടെ കുട്ടിക്കാലം, കോളെജ് ജീവിതം, ആദ്യകാലത്ത് അദ്ദേഹത്തിന് പ്രചോദനമായ ടാറ്റയിലെ മഹാരഥന്മാര്‍, നാനോ കാര്‍ പദ്ധതി, ടാറ്റ സ്റ്റീല്‍ ബ്രിട്ടീഷ് കമ്പനിയായ കോറസിനെ സ്വന്തമാക്കിയ നീക്കം, സൈറസ് മിസ്ട്രിയുടെ കടന്നുവരവും പുറത്താക്കലും അങ്ങിനെ നിര്‍ണ്ണായകമായ ഒട്ടേറെ ജീവിത സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തില്‍ എത്തുന്നു. ഇദ്ദേഹത്തെ രൂപപ്പെടുത്തിയ അനുഭവകഥകള്‍, വിദ്യാര്‍ത്ഥി എന്ന നിലയില്‍ അമേരിക്കയില്‍ ചെലവഴിച്ച കാലം, ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്, എന്നിവയും പരാമര്‍ശവിഷയമാണ്. ടാറ്റയുടെ ബിസിനസ് തന്ത്രങ്ങള്‍, നേതൃത്വപരമായ കാഴ്ചപ്പാടുകള്‍, വ്യക്തിപരമായ സത്യസന്ധത എന്നിവയും പുസ്തകത്തിന്റെ കാതലായിരിക്കും. രണ്ടു ഭാഗങ്ങളായാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലീഷിലും മറ്റ് പ്രധാന ഭാഷകളിലും പുസ്തകം ഇറങ്ങും.

പുസ്തകത്തിന്റെ വിതരണാവകാശം വാങ്ങാന്‍ ആഗോളതലത്തിലാണ് ലേലം നടന്നത്. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ അനീഷ് ചാണ്ടിയുടെ ലാബറിന്ദ് ലിറ്റററി ഏജന്‍സിയില്‍ നിന്നാണ് ഹാര്‍പര്‍ കോളിന്‍സ് അവകാശം വിലയ്‌ക്ക് വാങ്ങിയത്. ലോകത്തെ തന്നെ മാറ്റിയെഴുതിയ ഏറെ പ്രചോദനം പകരുന്ന രത്തന്‍ടാറ്റയുടെ ജീവിത കഥ അനിതരസാധാരണമായ ഒന്നായിരിക്കുമെന്ന് ഹാര്‍പര്‍ കോളിന്‍സ് സിഇഒ അനന്തപത്മനാഭന്‍ പറഞ്ഞു.

സ്വതന്ത്രഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജീവചരിത്രഗ്രന്ഥമായിരിക്കും ഇതെന്ന് ഹാര്‍പര്‍ കോളിന്‍സ് എക്‌സിക്യൂട്ടീവ് പബ്ലിഷര്‍ ഉദയന്‍ മിത്ര പറഞ്ഞു. മുന്‍രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ അഡീഷണല്‍ സെക്രട്ടറിയും കേരള കാഡര്‍ 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ തോമസ് മാത്യുവാണ് ജീവചരിത്ര രചന നടത്തുന്നത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഇദ്ദേഹം വിപുലമായ ഗവേഷണമാണ് നടത്തിയത്. പുസ്തകരചനയ്‌ക്ക് സഹായകരമായ ടാറ്റയുടെ കത്തിടപാടുകള്‍, ഫൊട്ടോഗ്രാഫുകള്‍ തുടങ്ങിയവയെല്ലാം ഇദ്ദേഹത്തിന് ലഭ്യമായിരുന്നു. ഇദ്ദേഹം 2018മുതലേ ഇതിനായി ഗവേഷണം നടത്തിവരികയാണ്. ഈ ജീവചരിത്രത്തിന്റെ  ഒടിടി പ്ലാറ്റ് ഫോം, സിനിമാ തിരക്കഥ എന്നിവയുടെ അവകാശം തോമസ് മാത്യുവിനായിരിക്കും. 

Tags: Ratan Tataഹാര്‍പര്‍ കോളിന്‍സ്തോമസ് മാത്യു.നാനോ കാര്‍ജീവചരിത്രംസൈറസ് മിസ്ട്രിബ്രിട്ടീഷ്ടാറ്റാടാറ്റ സണ്‍സ്ടാറ്റാ മോട്ടോഴ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ സേവിക്കുന്നതിലാണ് യഥാർത്ഥ വിജയം എന്ന് കാണിച്ചുതന്നു : രത്തൻ ടാറ്റയുടെ ജന്മദിനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ; ആദരമർപ്പിച്ച് പ്രമുഖർ

India

ജാഗ്വാറിനെ വാങ്ങിയത് രത്തന്‍ ടാറ്റ; അതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍;യൂറോപ്പിലെ വാണിജ്യ വാഹനരാജാവാകാന്‍ ഇവെകോയെ വാങ്ങാന്‍ ടാറ്റ

India

എയറിന്ത്യ അഹമ്മദാബാദ് വിമാനാപകടറിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും

രത്തന്‍ ടാറ്റ (ഇടത്ത്)
India

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

രത്തന്‍ ടാറ്റ (ഇടത്ത്) ജംസേട്ജി ടാറ്റ (നടുവില്‍) ജെആര്‍ഡി ടാറ്റ (വലത്ത്)
India

ടാറ്റയെ അറിയാമോ? ജാംസേഠ്ജി, ജെആര്‍ഡി, രത്തന്‍ ടാറ്റമാരെ അറിയാമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.