തൃശൂര്‍ : ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്കി സ്വയംസേവകന്. നെടുമ്പുര കരാഞ്ചേരി വീട്ടില്‍ സുകുമാരന്റേയും ചന്ദ്രികയുടെയും മകന് സുഭാഷാണ് ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി വളര്‍ത്തി മുറിച്ചു നല്‍കിയത്. നെടുമ്പുര ശാഖ സ്വയം സേവകന് ആണ് സുഭാഷ്. യുവമോര്‍ച്ച ചുമതലയും വഹിച്ചിട്ടുണ്ട്.
സുഭാഷ് ചെറുപ്പം മുതല്‍ സേവന കാര്യങ്ങളില്‍ താല്‍പ്പര്യം പ്രകടപ്പിച്ചിരുന്നു. നിലവില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. കുറെ കാലമായി മുടി വളര്‍ത്തി വന്നിരുന്നു. ചേദ്യച്ചപ്പോള് ആവശ്യമുണ്ട് എന്ന് മറുപടി മാത്രം.
സുഭാഷ് കഴിഞ്ഞ ദിവസമാണ് മുടി വെട്ടിയത്. അത് ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കാനായി വിട്ട് നല്‍കുകയായിരുന്നു. തന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ക്കും ഒരു പ്രേരണയാകട്ടെയെന്നാണ് സുഭാഷ് പറയുന്നത്. ഭാര്യ. സംഗീത മക്കള്‍. അഭിനിവേഷ്, അഭിനന്ദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: