ചണ്ഡീഗഡ്: പഞ്ചാബിന്റെ തലസ്ഥാനം ഇനി ബിജെപി ഭരിക്കും. ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്പറേഷന് മേയറായി ബിജെപി കൗണ്‍സിലര്‍ സരബ്ജിത് കൗര്‍ വിജയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ അഞ്ജു കത്യാലിനെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് വിജയം. 36 പേരില്‍ 28 പേരാണ് വോട്ട് ചെയ്തത്. ബിജെപിക്ക് പതിമൂന്നും എഎപിക്ക് പതിനാലും കൗണ്‍സിലര്‍മാരാണുള്ളത്.
13 ബിജെപി അംഗങ്ങളുടെ വോട്ടും വോട്ടവകാശമുള്ള എക്സ് ഒഫീഷ്യോ അംഗമായ ചണ്ഡീഗഡ് എംപിയുടെ വോട്ടുമടക്കം കൗര്‍ 14 വോട്ടുകള്‍ നേടി. കത്യാലിന് 13 വോട്ടുകള്‍ ലഭിച്ചു. ഒരു എഎപി അംഗത്തിന്റെ വോട്ട് അസാധുവായി. ഏഴ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഏക ശിരോമണി അകാലിദള്‍ കൗണ്‍സിലറും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സീനിയര്‍ ഡെപ്യൂട്ടി മേയറായി ബിജെപിയിലെ ദിലീപ് ശര്‍മ്മയേയും ഡെപ്യൂട്ടി മേയറായി അനൂജ് ഗുപ്തയേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: