കണ്ണൂര്‍: കെ റെയില്‍ പദ്ധതിയെ വിമര്‍ശിച്ച് നടന് ശ്രീനിവാസന്. കേരളത്തിലെ ജനങ്ങള്‍ക്ക് ആദ്യം നല്‍കേണ്ടത് ഭക്ഷണവും പാര്‍പ്പിടവുമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുവേണം ഇങ്ങനെയുള്ള പദ്ധതിയിലേയ്ക്ക് ഇറങ്ങിത്തിരിക്കാന്‍. കടമെടുത്തുകൊണ്ട് നടപ്പാക്കുന്ന കെ-റെയില്‍ വന്നില്ലായെന്ന് കരുതി കേരളത്തില്ആരും ചത്തുപോകില്ലായെന്നും ശ്രീനിവാസന് പരിഹസിച്ചു.
അട്ടപ്പാടിയിലേയും വയനാട്ടിലെയും ജനങ്ങളുടേയും അവസ്ഥ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. വലിയതുക കടമെടുത്താണ് ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇങ്ങനെ പോയാല്‍ ഭാവി വികസനങ്ങള്‍ക്ക് വായ്പ ലഭിക്കാതെ വരുമെന്നും ശ്രീനിവാസന് ചൂണ്ടിക്കാട്ടി.
പദ്ധതി കൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായിരിക്കാം. അവരുടെ ഭരണകാലത്തും ഈ പദ്ധതിയെ കുറിച്ച് ചര്‍ച്ച നടന്നെന്നാണ് പറയുന്നത്. തങ്ങള്‍ക്ക് ഒന്നും ലഭിക്കാത്തതിനാലാകണം ഇപ്പോള്‍ പദ്ധതിയെ എതിര്‍ക്കുന്നതെന്നും കോണ്‍ഗ്രസിനെ ചൂണ്ടി ശ്രീനിവസന് പറഞ്ഞു. വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: