ഇറക്കത്ത് രാധാകൃഷ്ണന്
ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം അഭിവൃദ്ധി പ്രാപിക്കുകയുംചെയ്യുമ്പോഴാണ് ഭഗവാന് അവതരിക്കുന്നതെന്ന് ഗീത പറയുന്നു. ഈശ്വരന് സ്തുതികേള്ക്കുവാന് മാത്രമല്ല ആഗ്രഹിക്കുന്നത്. ധര്‍മ്മം പുലരുന്നത് കാണാന്‍ കൂടിയാണ്. അധര്‍മ്മികളുടെ പൂജ ഭാഗവാന് ഉള്‍ക്കൊള്ളുകയില്ല. കപടഭക്തന്റെ കണ്ണുനീര് ഭഗവാന് ആവശ്യമില്ല. സ്വന്തംവംശം
അധര്‍മ്മികളായി തീര്‍ന്നപ്പോള്‍ അവരെ രക്ഷിക്കുവാന്‍ ഭഗവാന് ശ്രമിച്ചില്ല. മറിച്ച് മുനിമാരെക്കൊണ്ടു യദുകുലത്തെ ശപിപ്പിച്ചു. ആ ശാപം ഭഗവാന് വേണമെങ്കില്‍ തടുക്കാമായിരുന്നു. അധര്‍മ്മികളെ ഭഗവാന് സംരക്ഷിക്കുകയില്ല എന്നതിന് ഉത്തമ തെളിവാണിത്. പുത്രപൗത്രാദികളുംബന്ധുക്കളും പരസ്പരം പോരടിച്ച് മരിച്ചു വീഴുന്നത് അദ്ദേഹം കണ്ടുനിന്നതേയുള്ളു.
ജര എന്ന കാട്ടാളന് മാനെന്ന് കരുതി ഭഗവാന്റെ പാദത്തെ ലക്ഷ്യമാക്കിഅമ്പെയ്തു. ഓടി അടുത്തെത്തിയപ്പോള്‍ സുന്ദരവക്ത്രാബ്ജനായി പുഞ്ചിരിക്കുന്ന ഭാഗവാനെ കണ്ട് അയാള്‍ വിലപിച്ചു.അവന്റെ ദയനീയത കണ്ട ്ഭഗവാന്‍ ഇപ്രകാരമാണ് പറഞ്ഞത്: ‘എന്റെ ഇഷ്ടമാണ് നീ ചെയ്തത്. എന്റെ ആജ്ഞ പ്രകാരം
പുണ്യവാന്മാര്ക്ക് മാത്രം പ്രവേശനമുള്ളസ്വര്ഗ്ഗത്തിലേക്ക് പൊയ്ക്കോളുക.’ എന്ന് അനുഗ്രഹം നല്കി വിമാനത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയാക്കി. അനന്തരം ഭഗവാന് ആത്മാവിനെആത്മാവില് ചേര്‍ത്ത് കണ്ണടച്ചു. ആഗ്നേയിയായ യോഗധാരണകൊണ്ട്സ്വശരീരം ദഹിപ്പിച്ചിട്ട് സ്വധാമം പ്രാപിച്ചു. മത്സ്യകൂര്‍മ്മാദികളായ അവതാരങ്ങളെല്ലാം ധര്‍മ്മത്തിനു വേണ്ടിയായിരുന്നു. ധര്‍മ്മമാണ് എല്ലാത്തിനും അടിസ്ഥാനം. ധര്‍മ്മമുള്ളിടത്താണ് ഭക്തിക്ക് സ്ഥാനം. ശിവവാഹനം വെറും മാംസക്കാളയല്ല. അത് ധര്‍മ്മത്തിന്റെ പ്രതീകമാണ്. ധര്‍മ്മത്തിന്റെ പുറത്താണ് പരമശിവന് സഞ്ചരിക്കുന്നത്. ധര്മ്മമുള്ളിടത്തേഈശ്വരഭക്തി വിളങ്ങുകയുളളു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: