കോട്ടയം: മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സുരക്ഷാ ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരിയായ മിനിയെയാണ് സസ്പെൻറ് ചെയ്തത്. കൃത്യനിർവ്വഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി ആർഎംഒയുടെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇവർക്കെതിരെ കൂടുതൽ അന്വേഷണം നടക്കുമെന്നും അധികൃതർ പറഞ്ഞു. നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ചികിത്സക്ക് എന്ന പേരില്‍ കുഞ്ഞിനെ അമ്മയില്‍ നിന്നും വാങ്ങിക്കൊണ്ട് പോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലല്‍ കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തി. കുഞ്ഞിനെ അമ്മക്ക് കൈമാറി. കുട്ടിയെ കടത്തികൊണ്ടുപോയ നീതുവെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കാമുകനായ ഇബ്രാഹിം ബാദുഷയെ ഭീഷണിപ്പെടുത്താനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് യുവതിയെ ചോദ്യം ചെയ്തതിവല്‍ നിന്നും തെളിഞ്ഞു. ഗര്‍ഭിണിയായിരുന്ന നീതു ഗര്‍ഭം അലസിപ്പിച്ച വിവരം കാമുകനെ അറിയിച്ചിരുന്നില്ല. കുഞ്ഞിനെ കാട്ടി മറ്റൊരു വിവാഹത്തിന് തുനിഞ്ഞ ബാദുഷയെ ഭീഷണിപ്പെടുത്തി വിവാഹം മുടക്കാനായാണ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കവര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: