ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആകെ ഏഴു ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണള്‍ ഉത്തര്‍ പ്രദേശില്‍ ഏഴു ഘട്ടവും മണിപ്പൂരില്‍ രണ്ടു ഘട്ടവും പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ ഒരു ഘട്ടവുമാണ് തെരഞ്ഞെടുപ്പ്. അഞ്ചു സംസ്ഥാനങ്ങളിലും മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ചീഫ് ഇലക്ഷന് കമ്മിഷണര്‍ സുശീല്‍ ചന്ദ്രയാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
ജനുവരി 14നാണ് യുപിയിലെ ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം. 21 ജനുവരി വരെ പത്രിക സമര്‍പ്പിക്കാം. 24ന് സൂക്ഷപരിശോധന. 27ന് പത്രിക പിന്‍വലിക്കല്‍. ഫെബ്രുവരി പത്തിന് പോളിങ്.
യുപിയിലെ രണ്ടാംഘട്ടവും പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ ഒറ്റഘട്ടത്തിനും 21 ജനുവരിയില്‍ വിജ്ഞാപനം. 28 ജനുവരി വരെ പത്രിക സമര്‍പ്പിക്കാം. 29ന് സൂക്ഷപരിശോധന. 31 ന് പത്രിക പിന്‍വലിക്കല്‍. ഫെബ്രുവരി പതിനാലിന് പോളിങ്.
യുപിയിലെ മൂന്നാം ഘട്ടം വിജ്ഞാപനം 25 ജനുവരി. ഫെബ്രുവരി ഒന്നു വരെ പത്രിക സമര്‍പ്പിക്കാം. 2ന് സൂക്ഷപരിശോധന. 4ന് പത്രിക പിന്‍വലിക്കല്‍. ഫെബ്രുവരി ഇരുപതിന് പോളിങ്.
യുപിയിലെ നാലം ഘട്ടം വിജ്ഞാപനം 27 ജനുവരി. ഫെബ്രുവരി മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. 4ന് സൂക്ഷപരിശോധന. 7ന് പത്രിക പിന്‍വലിക്കല്‍. ഫെബ്രുവരി ഇരുപത്തി മൂന്നിന് പോളിങ്.
യുപിയിലെ അഞ്ചാ ഘട്ടവും മണിപ്പൂരിലെ ആദ്യഘട്ടവും വിജ്ഞാപനം ഫെബ്രുവരി 1. ഫെബ്രുവരി എട്ടു വരെ പത്രിക സമര്‍പ്പിക്കാം. 9 ന് സൂക്ഷപരിശോധന. 11 ന് പത്രിക പിന്‍വലിക്കല്‍. ഫെബ്രുവരി 27ന് പോളിങ്.
യുപിയിലെ ആറാം ഘട്ടവും മണിപ്പൂരിലെ രണ്ടാംഘട്ടവും വിജ്ഞാപനം ഫെബ്രുവരി 4. ഫെബ്രുവരി 11എട്ടു വരെ പത്രിക സമര്‍പ്പിക്കാം. 14 ന് സൂക്ഷപരിശോധന. 16 ന് പത്രിക പിന്‍വലിക്കല്‍. മാര്‍ച്ച് മൂന്നിന് പോളിങ്.
യുപിയിലെ ഏഴാം ഘട്ടം വിജ്ഞാപനം ഫെബ്രുവരി 10. ഫെബ്രുവരി 17 വരെ പത്രിക സമര്‍പ്പിക്കാം. 18 ന് സൂക്ഷപരിശോധന. 21 ന് പത്രിക പിന്‍വലിക്കല്‍. മാര്‍ച്ച് 7ന് പോളിങ്.
വോട്ടെണ്ണല്‍ മാര്‍ച്ച് 10ന്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് അധികൃതര്‍ ഒറപ്പാക്കുമെന്ന് കമ്മിഷന്. 690 മണ്ഡലങ്ങളിലായി 8.55 കോടി വനിതകളക്കം ആകെ 18.34 കോടി വോട്ടര്‍മാരാണുള്ളത്. 24.9 ലക്ഷം കന്നി വോട്ടര്‍മാരില്‍ 11.4 ലക്ഷം സ്ത്രീ വോട്ടര്‍മാരാണ്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനത്തോളം വര്‍ധിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ആകെ 2,15,368 പോളിങ് സ്റ്റേഷനുകളാണുള്ളത്. അധികം 30,330 ബൂത്തുകള്‍. ഒരു പോളിങ് സ്റ്റേഷനില്‍ 1,250 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. 1,620 പോളിങ് സ്റ്റേഷനുകളില്‍ വനിതാ ജീവനക്കാരെ മാത്രം നിയമിക്കും. പോളിങ് സമയം ഒരു മണിക്കൂര്‍ നീട്ടാനും കമ്മിഷന് നിര്‍ദേശിച്ചു. കോവിഡ് ഡ്യൂട്ടിയില്‍ ഉള്ളവരെ മുന്നണി പോരാളികളായി കണക്കാക്കി ബൂസ്റ്റര്‍ ഡോസ് നല്‍കും. രണ്ടു ഡോസ് വാക്സിന് എടുത്തവരെ മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കൂ.
ജനുവരി 15വരെ റാലികള്‍, പദയാത്രകള്‍, റോഡ് ഷോകള്‍, ബൈക്ക് റാലികള്‍, സൈക്കിള്‍ റാലികള്‍, തെരഞ്ഞെടുപ്പ് യോഗങ്ങള്‍ എന്നിവ നിരോധിച്ചു. 15ാം തീയതി വീണ്ടും സ്ഥിതികള്‍ നിരീക്ഷിച്ച ശേഷം തീരുമാനം പുതുക്കും. വിര്‍ച്വല്‍ രീതിയിലുള്ള വോട്ടഭ്യര്‍ത്ഥന പ്രോത്സാഹിപ്പിക്കണമെന്നും കമ്മിഷന്. വീടുകള്‍ കേറിയുള്ള വോട്ടഭ്യര്‍ത്ഥനയ്ക്ക് അഞ്ചു പേരെ മാത്രമേ അനുവദിക്കൂ.
എണ്പതു വയസ് പിന്നിട്ടിവര്‍ക്കും അംഗപരിമിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് മൂലം രോഗങ്ങള്‍ തുടരുന്നവര്‍ക്കും പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കും. ഓരോ അസംബ്ലി മണ്ഡലത്തിലും സ്ത്രീകള്‍ക്കു മാത്രമായി ഒരു പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കണം. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തവണ ഓണ്‍ലൈനായും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: