മുംബൈ: 2006ലും ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് മൂന്ന് ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.
എകെ 47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പക്ഷെ സുരക്ഷാ സേന ഇവരെ വധിച്ചു. ആര്‍എസ്എസ് ആസ്ഥാനമന്ദിരം ആക്രമിക്കാനുള്ള പദ്ധതി ജെയ്ഷ് ഇ മൊഹമ്മദ് ഉപേക്ഷിച്ചിട്ടില്ല എന്നാണ് കശ്മീരില്‍ അറസ്റ്റിലായ നായ്കൂ എന്ന തീവ്രവാദിയില്‍ നിന്നും ലഭിച്ച വിവരത്തില്‍ നിന്നും മനസ്സിലാകുന്നത്. ഇവിടെ സ്ഫോടനം നടത്താന്‍ ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. നായ്കൂ എന്ന ജെയ്ഷ് ഇ മൊഹമ്മദ് ഭീകരനുള്‍പ്പെട്ട തീവ്രവാദികളുടെ ഒരു സംഘം 2021 ജൂലായില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ നാഗ്പൂരില്‍ എത്തിയിരുന്നു. രണ്ട് മൂന്ന് ദിവസത്തോളം ഇവര്‍ നഗരത്തില്‍ താമസിച്ചു. ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തില്‍ മാത്രമല്ല, രെഷ്മീബാഗിലെ ഹെഡ്ഗേവാര്‍ ഭവനും ഇവര്‍ സന്ദര്‍ശിച്ചു. റിപ്പബ്ലിക് ദിനത്തിനാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് കരുതുന്നു.
ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ കേസെടുത്തിരിക്കുന്നത്. മറ്റ് തീവ്രവാദികളെ കണ്ടെത്താന്‍ നാഗ്പൂര്‍ ക്രൈംബ്രാഞ്ച് ഒരു ടീമിനെ രൂപവല്‍ക്കരിച്ച് അന്വേഷണം തുടങ്ങി.
ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിലും ഹെഡ്ഗേവാര്‍ ഭവനിലും ഫൊട്ടോഗ്രാഫി നിരോധിച്ചു. ഈ പ്രദേശത്തിന് ചുറ്റും ഡ്രോണുകളും നിരോധിച്ചു. ഈ കെട്ടിടങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ കണ്ടെത്തിയാല്‍ പൊലീസ് നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യും.
ജെയ്ഷ് ഇ മൊഹമ്മദിന്റെ ഒരു രഹസ്യസംഘം തന്നെ ഇതിനായി പ്രവര്‍ത്തിച്ചുവരുന്നതായാണ് അറിവ്. തീവ്രവാദികളുടെ ഏത് ആക്രമണവും നശിപ്പിക്കാന്‍ സംസ്ഥാനപൊലീസിനും കേന്ദ്ര ഏജന്‍സികളും കഴിയുമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘എന്തായാലും ഇത് ഗൗരവപ്പെട്ട വിഷയമാണ്. ഇതുപൊലെ ഒരു രഹസ്യനിരീക്ഷണം നടക്കാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ പൊലീസ് കേന്ദ്ര ഏജന്‍സികളും ജാഗ്രതയിലാണ്. ഭയപ്പെടാനൊന്നുമില്ല,’ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: