പേരൂര്‍ക്കട: പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കകം ഉപയോഗം അവസാനിച്ച കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ ഇ-ടോയ്ലറ്റ് കാടുമൂടിയ നിലയില്‍. സിവില്‍ സ്റ്റേഷന് കെട്ടിടത്തിന് പിറകുവശത്തായിട്ടാണ് ടോയ്ലറ്റ് സ്ഥാപിച്ചത്. ഏകദേശം 6 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടോയ്ലറ്റ് സ്ഥാപിച്ചത്.
ഓട്ടോമാറ്റിക് സംവിധാനമുള്ള ടോയ്ലറ്റില് നാണയം ഉപയോഗിച്ച് വാതിലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ടോയ്ലറ്റുകള് ഉണ്ട്. പ്രവര്‍ത്തനം തുടങ്ങിയശേഷം ജനങ്ങള്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും ചിലര്‍ ടോയ്ലറ്റിനുള്ളില് കുടുങ്ങിയതോടെ പിന്നീട് അധികം ആള്ക്കാര് ഉപയോഗിക്കാതെയായി.
ടോയ്ലറ്റ് സംവിധാനം കേടായതോടുകൂടി ഇതിന്റെ അറ്റകുറ്റപ്പണി ഇല്ലാതെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുകയായിരുന്നു. ടോയ്ലറ്റിന്റെ മേല്‍ക്കൂര നിലവില്‍ കാടുകയറി തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ലക്ഷങ്ങള്‍ മുടക്കി ആധുനിക സംവിധാനത്തോടുകൂടിയ സ്ഥാപിച്ച ടോയ്ലറ്റ് അധികം താമസിയാതെ ഒരു ഓര്‍മ്മയായി മാറും.
കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് കംഫര്‍ട്ട് സ്റ്റേഷന് വേണമെന്ന ആവശ്യം വര്ഷങ്ങളായിയുണ്ട്. രോഗികളായ വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സിവില്‍ സ്റ്റേഷനിലെ കോണിപ്പടികള്‍ കയറി മുകളിലെത്താതെ തന്നെ കംഫര്‍ട്ട് സ്റ്റേഷന് പ്രയോജനപ്പെടുത്താനുള്ള സംവിധാനമാണ് ഇപ്പോള്‍ കാടുകയറി കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: