മലപ്പുറം: ശാസ്ത്രീയ നൃത്തം പഠിച്ച കാരണത്താല്‍ ഊരുവിലക്ക് നേരിട്ട നര്‍ത്തകി മന്‍സിയ വിവാഹിതയായി. സംഗീതകലാകാരന്‍ ശ്യാം കല്യാണ്‍ ആണ് വരന്‍. ഇരു വീട്ടുകാരുടേയും അശീര്‍വാദത്തോടെയായിരുന്നു വിവാഹം. ശാസ്ത്രീയ നൃത്തം പഠിച്ചു എന്ന കാരണത്താല്‍ മുസ്ലിം പള്ളിക്കമ്മിറ്റിയില്‍ നിന്നും മതനേതാക്കളില്‍ നിന്നും ഊരുവിലക്ക് നേരിട്ട നര്‍ത്തകിയാണ് മന്‍സിയ. ക്ഷേത്രകലകള്‍ അഭ്യസിച്ചതിന്റെ പേരില്‍ മലപ്പുറം വള്ളുവമ്പ്രം പള്ളിക്കമ്മിറ്റി മന്‍സിയയ്‌ക്കും കുടുംബത്തിനും ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. മന്‍സിയയുടെ മാതാവ് മരിച്ചപ്പോള്‍ പോലും മൃതദേഹം കബറടക്കാന്‍ പോലും മതനേതൃത്വം അനുവദിച്ചില്ല.
ഊരുവിലക്ക് നേരിട്ട അതേ നാട്ടില്‍ തന്നെ നാട്ടില്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയാണ് മന്‍സിയ മതമൗലിക വാദികള്‍ക്ക് മറുപടി നല്‍കിയത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം എന്നിവയാണ് മലപ്പുറം വള്ളുവമ്പ്രം സ്വദേശിയുമായ മന്‍സിയ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: