എടത്വ: പാടശേഖരങ്ങളില്‍ പുളിയിളക്കം വ്യാപകം. നീറ്റുകക്കയുടെയും ഡോളോമൈറ്റിന്റെയും ലഭ്യത കുറഞ്ഞെന്ന് കര്‍ഷകര്‍. വളത്തിന്റെ വിലവര്‍ധനയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് വീണ്ടും പ്രഹരമായി ഇത്.
വിതയിറക്കി ഒരുമാസം പിന്നിട്ട പാടങ്ങളില്‍ ഞാറിന്റെ സ്വാഭാവിക വളര്‍ച്ച മുരടിച്ച അവസ്ഥയാണ്. കക്കാ വിതറിയിട്ടും പുളിയിളക്കം പിടിച്ചുനിര്‍ത്താന്‍ പാടുപെടുകയാണ് കര്‍ഷകര്‍.
നീറ്റുകക്കായും ഡോളോമൈറ്റും ലഭിക്കാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. കവട, കോര എന്നിവയ്‌ക്ക് മരുന്നു തളിച്ച ശേഷം വെള്ളം വറ്റിച്ചപ്പോഴാണ് പുളിയിളക്കം കണ്ടുതുടങ്ങിയത്. നിരന്തരമായ വെള്ളപ്പൊക്കം പുളിയിളക്കത്തിന് കാരണമാണ്. കാലാവസ്ഥാ വ്യതിയാനമാണ് കീടങ്ങളുടെ ഉപദ്രവത്തിനു കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: