ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്ചയില്‍ കര്‍ശ്ശന നടപടി സ്വീകരിക്കാത്തതില്‍ പഞ്ചാബ് ഡിജിപിക്ക് നോട്ടീസ് നല്കി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷാ വീഴ്ചയ്ക്ക് കാരണക്കാരായവക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്തെ പ്രധാനമന്ത്രിയുടെ യാത്രാ തടഞ്ഞ് പ്രതിഷേധം നടത്തിയവര്‍ക്കെതിരെ 200 രൂപ പിഴ ചുമത്താനുള്ള വകുപ്പ് മാത്രമാണ് പോലീസ് ചുമത്തിയത്.
പ്രതിഷേധക്കാര്‍ക്കെതിരെ ദുര്‍ബല വകുപ്പ് മാത്രം ചുമത്തിയതില്‍ പഞ്ചാബ് ഡിജിപിക്ക് കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സംഭവം വിവാദമാവുകയും രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടും കര്‍ശ്ശന നടപടി പോലീസ് കൈക്കൊള്ളാതിരുന്നതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.
അതേസമയം ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മേല്‍നോട്ടത്തിലെ അന്വേഷണത്തോട് യോജിക്കണോ എന്ന് കേന്ദ്രം ഇന്ന് തീരുമാനിച്ചേക്കും. നിലപാട് അറിയിച്ചുള്ള സത്യവാങ്മൂലം ഇന്ന് നല്‍കാമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി മേല്‍നോട്ടത്തിലെ അന്വേഷണത്തോട് യോജിപ്പെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.
സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ കോടതി കഴിഞ്ഞ നിര്‍ദേശം നല്‍കിയിരുന്നു. തെളിവുകള്‍ സംരക്ഷിക്കാനും കോടതിയുടെ നിര്‍ദ്ദേശമുണ്ട്. സുരക്ഷ വീഴ്ച സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ സമിതിയെ സുപ്രീം കോടതിക്ക് തീരുമാനിക്കാമെന്നും പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പഞ്ചാബ് രജിസ്ട്രാര്‍ ജനറല്‍ രേഖകള്‍ സൂക്ഷിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ പ്രധാനമന്ത്രിയുടെ റോഡ് യാത്ര പെട്ടന്ന് തീരുമാനിച്ചതിനാലാണ് സുരക്ഷാ വീഴ്ച സംഭവിച്ചതെന്നാണ് പഞ്ചാബ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: