ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാനസെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രദേശത്ത് എസ്ഡിപിഐ നേതാവിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ച് പ്രകോപനം. കെ.എസ് ഷാന്‍ അനുസ്മരണത്തിന് പോലീസ് ആദ്യം അനുമതി നിഷേധിച്ചെങ്കിലും, തിരുവനന്തപുരത്ത് നിന്ന് ഉന്നത പോലീസ് നേതൃത്വത്തിന്റെ അനുമതിയോടെ പരിപാടി നടത്തി.
നൂറു പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താന്‍ അനുവദിച്ചെന്നാണ് വിശദീകരണം. സമ്മേളനത്തില്‍ കലാപ ആഹ്വാനത്തിനടക്കം സാധ്യത മുന്നില്‍ കണ്ടാണ് ജില്ലാ പോലീസ് ആദ്യം അനുമതി നിഷേധിച്ചത്. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇടപെടലുകള്‍ എസ്ഡിപിഐ നടത്തുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. മുന്‍കൂര്‍ പോലീസ് അനുമതി തേടാതെയാണ് സംസ്ഥാന നേതാക്കളെയടക്കം പങ്കെടുപ്പിച്ച് പരിപാടി തീരുമാനിച്ചത്.
ഇതേത്തുടര്‍ന്ന് അനുസ്മരണ യോഗം നടത്താന്‍ തീരുമാനിച്ചിരുന്ന റെയ്ബാന്‍ ഓഡിറ്റോറിയം രാവിലെ പോലീസ് പൂട്ടി. പോലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എമ്പാടും അനുസ്മരണ യോഗം നടത്തുമെന്ന് എസ്ഡിപിഐ നേതാക്കള്‍ മാധ്യമങ്ങളിലൂടെ വെല്ലുവിളി നടത്തി. ഒടുവില്‍ ജില്ലാ പോലീസ് തടഞ്ഞ പരിപാടി ഉന്നതരുടെ പിന്തുണയോടെ പോപ്പുലര്‍ഫ്രണ്ടുകാര്‍ നടത്തുകയായിരുന്നു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. രണ്‍ജീത് ശ്രീനിവാസന്റെ വീടിന് ഒരു വിളിപ്പാടകലെ എസ്ഡിപിഐക്കാര് പരിപാടി നിശ്ചയിച്ചത് കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നത് മുന്‍കൂട്ടി കണ്ടാണ് പോലീസ് ആദ്യം പരിപാടി തടഞ്ഞത്. എന്നാല്‍ ഉന്നത പോലീസ് നേതൃത്വം അനുമതി നല്‍കിയത് പോലീസില്‍ പോപ്പുലര്‍ഫ്രണ്ട് അനുകൂലികളും, ചാരന്മാരും ഉണ്ടെന്ന ആരോപണങ്ങള്‍ക്ക് ബലം പകരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: