അമ്പലപ്പുഴ: ജില്ലയിലെ മൊബൈല്‍ ഷോപ്പുകള്‍ മതതീവ്രവാദികളുടെ സങ്കേതങ്ങളായെന്ന് ബിജെപി ദക്ഷിണമേഖലാ അധ്യക്ഷന്‍ കെ.സോമന്. രണ്‍ജീത് വധക്കേസിലെ പ്രതികള്‍ക്ക് വീട്ടമ്മയുടെ പേരില്‍ സിം കാര്‍ഡ് നല്കിയ പുന്നപ്ര തെക്ക് പഞ്ചായത്ത് അംഗമായ എസ്ഡിപിഐക്കാരന് സുള്‍ഫിക്കറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപ്ലവ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ വയലാറിലും പുന്നപ്രയിലും മതഭീകരസംഘടനയായ എസ്ഡിപിഐയ്ക്ക് എങ്ങനെ വേരോട്ടമുണ്ടായെന്നും ഗ്രാമപഞ്ചായത്തംഗങ്ങള്‍ ഉണ്ടായെന്നും മറുപടി പറയേണ്ടത് സിപിഎമ്മാണ്. സംഘ പരിവാര്‍ നേതാക്കളുടെ വിവരം ഭീകരവാദികള്‍ക്ക് ചോര്‍ത്തിയതിനു പിന്നില്‍ പോലീസുകാരനായ അനസിനെ കൂടാതെ ആലപ്പുഴയില്‍ ഒരു ഡിവൈഎസ്പിയും ഉണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ അക്രമിക്കാന്‍ സിപിഎം ഇപ്പോള്‍ ഉപയോഗിക്കുന്നത് എസ്ഡിപിഐയെയാണന്നും സോമന് പറഞ്ഞു.
മൊബൈല്‍ ഷോപ്പുകള്‍ ഭീകരവാദത്തിനും ലൗ ജിഹാദിനും ഉപയോഗിച്ച് ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകടനം ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ പോലീസ് തടഞ്ഞു. മണ്ഡലം പ്രസിഡന്റ് വി. ബാബുരാജ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അനില്‍ പാഞ്ചജന്യം, സന്ധ്യ സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.വി.ഗണേഷ്കുമാര്, രേണുക ശ്രീകുമാര്‍, മണ്ഡലം ഭാരവാഹികളായ കെ.എസ് ജോബി, രജിത്ത് രമേശന്, സ്മിതാ മോഹന്‍, ശ്രീദേവി പി.എസ്, ആദര്‍ശ് മുരളി, എന്‍.രാജ് കുമാര്‍, ബി. മണികണ്ഠന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: