ന്യൂദല്‍ഹി:ഈ സാമ്പത്തിക വര്‍ഷം (2021-22) ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് പ്രവചനം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് ഇന്ത്യ വളര്‍ച്ചയിലേക്ക് കുതിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തിലെ ദേശീയ വരുമാനത്തിന്റെ ആദ്യ എസ്റ്റിമേറ്റ് പുറത്തുവിട്ടാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ഈ വളര്‍ച്ചയുടെ കഥ പങ്കുവെച്ചിരിക്കുന്നത്. കാര്‍ഷികമേഖലയിലും നിര്‍മ്മാണമേഖലയിലും ഉണ്ടായ ഉണര്‍വ്വാണ് ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7.3 ശതമാനം മാത്രമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം നിര്‍മ്മാണമേഖലയില്‍ 12. 5 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കാര്‍ഷിക രംഗത്ത് 3.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും കരുതുന്നു. ഹോട്ടല്‍, ഗതാഗതം, ആശയവിനിമയം എന്നീ മേഖലകളില്‍ 11.9 ശതമാനവും ഖനന-ക്വാറി രംഗത്ത് 14.3 ശതമാനവും വളര്‍ച്ച നേടുമെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: