ന്യൂദല്‍ഹി: 86കാരി മുത്തശ്ശിയെ 5 ലക്ഷം ഡോളര്‍ ജാക്പോട്ട് സമ്മാനത്തുകയുള്ള ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിച്ചത് അവര്‍ സ്ഥിരമായി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന മിനി സ്റ്റോറിലെ കാഷ്യര്‍. മുത്തശ്ശിയായ മരിയോണ്‍ ഫോറസ്റ്റ് ഡ്യൂക്സ് മിനി മാര്‍ക്ക് എന്നറിയപ്പെടുന്ന മിനി സ്റ്റോറിലെ നിത്യ സന്ദര്‍ശകയാണ്. അവിടുത്തെ കാഷ്യറായ വാള്‍ട്ടറാണ് അവരെ ഫാന്റസി 5 ലോട്ടോ ടിക്കറ്റ് എടുക്കാന്‍ പ്രേരിപ്പിച്ചത്.
ലോട്ടറിയെടുക്കുമ്പോള്‍ മരിയോണ്‍ ഫോറസ്റ്റ് ഒരു വാഗ്ദാനം വാള്‍ട്ടറിന് നല്‍കിയിരുന്നു. ‘ ജാക്പോട്ട് പ്രൈസടിച്ചാല്‍ പാതി നിനക്ക് തരും’. ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം മുത്തശ്ശി വീണ്ടും കടയിലെത്തി. അപ്രതീക്ഷിതമായി അവര്‍ കാഷ്യറായ വാള്‍ട്ടറിന് കുറെ വര്‍ണ്ണ ബലൂണുകളും ഒരു കവറും നീട്ടി. കവറില്‍ 150 ഡോളറാണ്. അവര്‍ക്ക് ലോട്ടറിടിക്കറ്റില്‍ ജാക്പോട്ടടിച്ചില്ലെങ്കിലും ചെറിയൊരു സമ്മാനം കിട്ടി-300 ഡോളര്‍. അതിന്റെ പാതി തുകയാണ് അവര്‍ കാഷ്യറായ വാള്‍ട്ടറിന് സമ്മാനിച്ചത്.
പിന്നെ ഇരുവരും കെട്ടിപ്പിടിച്ചുള്ള ആഹ്ലാദനിമിഷങ്ങളായിരുന്നു. അപ്പോള്‍ ആ മിനിസ്റ്റോറില് സാധനങ്ങള്‍ വാങ്ങാനെത്തിയ മറ്റ് ആളുകളും ഇവരുടെ കെട്ടിപ്പിടിത്തവും തുള്ളിച്ചാട്ടവും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഈ വിഡിയോ ഹെയ്ദി ഫോറസ്റ്റ് എന്ന വ്യക്തിയാണ് അവരുടെ ഇന്‍സ്റ്റഗ്രാമില്‍ ആദ്യം പങ്കുവെച്ചത്. വൈകാതെ ഈ വീഡിയോ ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചതോടെയാണ് വൈറലായത്. 40 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: