ചണ്ഡീഗഢ്: പഞ്ചാബ് സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രിയ്ക്ക് സുരക്ഷ നല്കുന്നതില് വീഴ്ചയുണ്ടായെന്ന കുറ്റപ്പെടുത്തലിനെ പരിഹസിച്ച് തള്ളി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ് സിദ്ദു. സുരക്ഷാവീഴ്ചയുണ്ടായെന്ന വാദം വെറും നാടകം മാത്രമാണെന്നും സിദ്ദു കുറ്റപ്പെടുത്തി.
പൊതുവേദിയിലായിരുന്നു നവജോത് സിങ് സിദ്ദുവിന്റെ ഈ പരിഹാസം. കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനത്ത് പ്രധാനമന്ത്രിക്ക് സുരക്ഷ നല്കുന്നതില് വീഴ്ചയുണ്ടായെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുള്‍പ്പെടെ സമ്മതിച്ചിട്ടും സിദ്ദുവിന് കുലുക്കമില്ല. അദ്ദേഹം നിറയെ ദ്വയാര്‍ത്ഥങ്ങളും കുത്തുവാക്കുകളും നിറഞ്ഞ പ്രസംഗത്തില്‍ പ്രധാനമന്ത്രിയെയും ബിജെപിയെയും വിമര്‍ശിക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ക്ക് ഫിറോസ്പൂരിലെ ഫ്ളൈഓവറില്‍ 15 മിനിറ്റ് കാത്ത് നിന്നാലെന്താ എന്നായിരുന്നു സിദ്ദുവിന്റെ ചോദ്യം. പഞ്ചാബിലെ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രമാണിതെന്നും സിദ്ദു കുറ്റപ്പെടുത്തി.
റാലിയില്‍ പങ്കെടുക്കാന്‍ വെറും 500 പേരെ ഉണ്ടായിരുന്നുള്ളൂ എന്നും ഈ റാലിയില്‍ നിന്നും രക്ഷപ്പെടാന്‍ സുരക്ഷാവീഴ്ചയെന്ന കഥ ഉണ്ടാക്കിയതാണെന്നും സിദ്ദു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: