പാലക്കാട്: ട്രെയിനില്‍ കടത്തുകയായിരുന്ന 27.5 കിലോ കഞ്ചാവുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ പിടയില്‍. ഒറീസ മല്‍ക്കാന്‍ഗിരി സ്വദേശികളായ ഉത്തം പത്ര(32), വനിതാ സുഹൃത്ത് കമാലി ക്രിസാനി(24), പതിനഞ്ചുകാരി എന്നിവരെയാണ് പാലക്കാട് ജങ്ഷനില്‍ റെയില്‍വേ സംരക്ഷണസേനയും ക്രൈം ഇന്റിലന്ജന്സും ചേര്‍ന്ന് പിടികൂടിയത്.
ഷാലിമാര്‍ – തിരുവന്തപുരം എക്സ്പ്രസില്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ കഞ്ചാവുമായി തൃശൂരിലേക്ക് പോവുകയായിരുന്നു. നാലു ബാഗുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവിന് പൊതുവിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും.
പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാണ് വനിത സുഹൃത്തിനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചതെന്ന് പ്രധാന പ്രതി ഉത്തംപത്ര പറഞ്ഞു. ഒറീസയില്‍ നിന്നും വിശാഖപട്ടണത്ത് നിന്നും ട്രെയിന്‍മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയശേഷം വിമാനമാര്‍ഗം തിരികെ പോവുകയാണ് പതിവ്. പ്രതി ഇതിനുമുമ്പും പലതവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് മൊഴി നല്കി.
പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ഉപയോഗിച്ച് കഞ്ചാവ് കടത്തുന്ന രീതി ആദ്യമായാണ് പരീക്ഷിച്ചത്. എന്നാല്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജെന്‍സ് ബ്രാഞ്ചും എക്സൈസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ അത് പിടികൂടി.
പാലക്കാട് ആര്‍പിഎഫ് കമാണ്ടന്‍ഡ് ജെതിന്‍ ബി. രാജിന്റെ നിര്‍ദേശം പ്രകാരം സിഐ: എന്‍. കേശവദാസ്, എക്സൈസ് സിഐ: പി.കെ. സതീഷ്. ആര്‍പിഎഫ് എസ്ഐ: എ.പി. ദീപക്, എഎസ്ഐ: സജി അഗസ്റ്റിന്, എഇഐ ജനറല്‍ പി. സന്തോഷ്കുമാര്‍, ആര്‍പിഎഫ് കോണ്സ്റ്റ്ബിള് എന്‍. അശോക്, കോണ്‍സ്റ്റബിള്‍ വി. സവിന്‍, സിഇഒമാരായ കെ. ജഗജിത്, എം. മഹേഷ, വനിത സിഇഒ രഞ്ജിനി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: