ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബ് സന്ദര്‍ശനത്തിനിടെ 20 മിനിറ്റ് നേരം ഹൈവേയില്‍ കുടുങ്ങിയ വന്‍ സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രിയുടെ യാത്രാരേഖകള്‍ സംരക്ഷിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാര്‍ ജനറലിനോട് ‘എല്ലാ രേഖകളും സുരക്ഷിത കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. സുരക്ഷാ വീഴ്ചയ്ക്ക് പഞ്ചാബ് സര്‍ക്കാരും പോലീസും ഉത്തരവാദികളാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനും സാധ്യതയുണ്ട്. ഇത് അന്വേഷിക്കുമെന്നും പ്രധാനമന്ത്രിക്ക് നേരിടേണ്ടി വന്ന സുരക്ഷവീഴ്ച അന്താരാഷ്ട്ര നാണക്കേടുണ്ടാക്കാന്‍ സാധ്യതയുള്ള കാര്യമാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ’ കേസായതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പിന്തുണച്ചു. ഏതു തരം അന്വേഷണത്തിനും എതിരല്ലെന്ന് പഞ്ചാബ് സര്‍ക്കാരും കോടതിയെ അറിയിച്ചു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: