സാരം: ഏറ്റവും സൂക്ഷ്മമായി, ആര്‍ക്കും അംശിക്കുവാന് പറ്റാത്തതായി, ഒട്ടും ചേര്ന്നിടാതെയിരിക്കുന്നതായി, എണ്ണമറ്റീടുന്നതാണു പരമാണു. ഉലകില് മനുഷ്യര്‍ക്ക് ഐക്യഭ്രമം ഉളവാകുന്നത് ഈ പരമാണുവില്‍നിന്നാണ്. നാനാതരത്തിലുള്ള പരമാണു പുഞ്ജങ്ങള് യോജിച്ചതാണു നാം ഇക്കാണുന്ന പ്രപഞ്ചം മുഴുവനും.
ബിസി 400 ല്‍ ജീവിച്ചിരുന്ന ഗ്രീക്കു തത്ത്വചിന്തകനായിരുന്ന ഡിമോക്രിട്ടസ് ആണ് പരമാണു (ആററം)വിനെക്കുറിച്ച് ആദ്യം പറഞ്ഞത്. (ആറ്റോമോസ് എന്ന ഗ്രീക്കുവാക്കിന് അവിഭാജ്യം എന്നാണര്‍ത്ഥം). അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: നിങ്ങള്‍ ഒരു വസ്തുവിനെ തുടരെത്തുടരെ മുറിച്ചുകൊണ്ടിരുന്നാല്‍ അവസാനമായി നിങ്ങള്‍ ഇനിയങ്ങോട്ട് മുറിക്കാനാവാത്തത്ര ഒരു ചെറു ബിന്ദുവില്‍ അവസാനിക്കും. ഈ അടിസ്ഥാനഘടനയാണ് ഡിമോക്രീറ്റസ് ആറ്റം അഥവാ പരമാണു എന്നു പറഞ്ഞത്. പിന്നീട് 1800 ലാണ് ജോണ്‍ ഡാല്‍ട്ടണ്‍ എന്ന ശാസ്ത്രജ്ഞന് ഡിമോക്രിട്ടസ്സിന്റെ തത്ത്വത്തെ അംഗീകരിച്ചുകൊണ്ട് ആദ്യത്തെ ആധുനിക ആറ്റോമിക മാതൃക സൃഷ്ടിച്ചത്.എന്നാല്‍ ചുരുങ്ങിയത് 5000 വര്‍ഷങ്ങള്‍ക്കുമുമ്പേ മഹാഭാഗവതത്തില്‍ വ്യാസന് പരമാണുക്കളെക്കുറിച്ചു വെളിപ്പെടുത്തിയത് എത്രയും കൃത്യതയോടെയാണെന്ന കാര്യം ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: