രാജ്യദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ നാല് ഹിന്ദു സംഘടനാ നേതാക്കളെയാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘം കേരളത്തില്‍ കൊലപ്പെടുത്തിയത്. ദേശീയ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ക്കെതിരെ കൊലവിളിയും ഭീഷണിയും നടത്തുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കൊലപാതക കേസുകളിലടക്കം കൃത്യമായ അന്വേഷണം നടത്തുകയോ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയോ ചെയ്യുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ഹിന്ദു സംഘടനാ നേതാക്കള്‍ക്കെതിരായി, ദേശീയ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ക്കെതിരായി കേരളത്തില്‍ പരസ്യമായ വെല്ലുവിളി നടക്കുന്നു. പോലീസോ ഗവണ്‍മെന്റോ നടപടിയെടുക്കുന്നില്ല. കള്ളനോട്ടും ഹവാല പണവുമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കുകയാണ് ദേശവിരുദ്ധ ശക്തികള്‍. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഏതെങ്കിലും മതത്തിനെതിരെയല്ല. സമുദായത്തിനെതിരായിട്ടല്ല. രാജ്യത്തെ ഒറ്റുകൊടുക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്കെതിരേയാണ്. സമുദായത്തിന്റെ പേര് പറഞ്ഞ് നാട്ടില്‍ അസ്ഥിരതയുണ്ടാക്കുകയാണ് ഭീകരവാദികള്‍. ഐഎസിന്റെ ഒറ്റുകാരായി പ്രവര്‍ത്തിക്കുകയാണ് പിഎഫ്‌ഐയും എസ്ഡിപിഐയും. ദേശവിരുദ്ധ സംഘടനകളുടെ പേരില്‍ നടപടിയെടുക്കുമ്പോള്‍ ഇവര്‍ മതത്തിന്റെ പേര് പറഞ്ഞ് രക്ഷപ്പെടുകയാണ്.
ആര്‍എസ്എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശ്യമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വെല്ലുവിളി ആര്‍എസ്എസ് സ്വീകരിക്കുകയാണ്. ഏതെങ്കിലും സമുദായത്തിന് എതിരായിട്ടുളള നീക്കമല്ല ഈ പ്രകടനം. ജനാധിപത്യപരമായ പ്രകടനമാണ് നടത്തുന്നത്. മുസ്ലിം സമുദായം ഇതുവരെ ആര്‍എസ്എസിനോട് പോരിന് വന്നിട്ടില്ല. ഞങ്ങളോട് പോരിന് വന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. കഴിഞ്ഞ 50 വര്‍ഷത്തിലധികമായി കേരളത്തില്‍ ആര്‍എസ്എസും മുസ്ലിം സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിയും മുസ്ലിംലീഗും സുന്നി വിഭാഗങ്ങളും കേരളത്തില്‍ ഹൈന്ദവ സംഘടനകളുമായി പരസ്പര സൗഹൃദം നിലനിര്‍ത്തിക്കൊണ്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയാണ്. ഒരു സംഘര്‍ഷവും ഇവരുമായി ഉണ്ടായിട്ടില്ല. സാമുദായിക സംഘര്‍ഷം തകര്‍ക്കുന്ന ഒരു സമീപനവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഈ അന്തരീക്ഷത്തിന് മാറ്റം വന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ കടന്നുവരവോടെയാണ്. നേരത്തെ എന്‍ഡിഎഫ് ആയിരുന്നു വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ എസ്ഡിപിഐയും ഇതേ ഗണത്തിലാണ്.
വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുന്നു
ആര്‍എസ്എസിനെ പരസ്യമായി വെല്ലുവിളിച്ച് പ്രകടനം നടത്തുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകരുടെ പേര് വിളിച്ചു പറഞ്ഞ് വെല്ലുവിളിച്ചിട്ടും പോലീസ് കേസെടുക്കുന്നില്ല. ഹൈന്ദവ സംഘടനാ നേതാക്കളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് തീവ്രവാദ സംഘം പ്രവര്‍ത്തിക്കുകയാണ്. എബിവിപി അടക്കമുളള പ്രസ്ഥാനങ്ങളുടെ നിരവധി പ്രവര്‍ത്തകരെ കൊന്നു തള്ളി. ഇതെല്ലാം പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഒരു പൊതുയോഗത്തില്‍ വെല്ലുവിളി നടത്തിയാല്‍ തിരിച്ച് വെല്ലുവിളിക്കുക എന്നത് സംഘപരിവാര്‍ സംഘടനകളുടെ ശൈലിയോ സമീപനമോ അല്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ അവഗണിച്ച് തള്ളുകയാണ് ഇതുവരെ ചെയ്തത്.
വെല്ലുവിളികള്‍ ഞങ്ങള്‍ കാര്യമായി എടുത്തിരുന്നില്ല. പക്ഷെ ഇപ്പോള്‍ തുടര്‍ച്ചയായി, ഏകപക്ഷീയമായി നിരപരാധികളായ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരേയും നേതാക്കളേയും കൊന്നു തള്ളിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. പോപ്പുലര്‍ ഫ്രണ്ടിനെ അടക്കാന്‍ സര്‍ക്കാരിന് ആകുന്നില്ലെങ്കില്‍ അവരെ അടക്കാന്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുണ്ട്. ആ കരുത്ത് പ്രകടിപ്പിക്കുകതന്നെ ചെയ്യും. വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുന്നു. രാജ്യവിരുദ്ധരായ പോപ്പുലര്‍ ഫ്രണ്ടിന് ഏതു മാര്‍ഗവും സ്വീകരിക്കാം. അതേ മാര്‍ഗത്തില്‍ത്തന്നെ മറുപടി തന്നിരിക്കും.
ഒരുതരത്തിലും നാട്ടില്‍ പ്രശ്‌നമുണ്ടാക്കണമെന്ന താല്‍പ്പര്യമില്ല. സമാധാനം ആഗ്രഹിക്കുന്നു. പക്ഷേ, പോപ്പുലര്‍ഫ്രണ്ട് സമാധാനം ആഗ്രഹിക്കുന്നില്ല. കലാപം ഉണ്ടാക്കാന്‍, ചോരച്ചൊരിച്ചിലുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധിക്കേണ്ടി വരും. പ്രതിഷേധിക്കേണ്ടി വരും. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം തീവ്രവാദ സംഘടനകള്‍ക്കായി കേരളത്തിലേക്കൊഴുകിയെന്ന് കണ്ടെത്തി. ഇത്തരം സംഘടനകളുടെ നേതാക്കളുടെ വീടുകളില്‍ കേന്ദ്ര അന്വേഷണ സംഘമായ ഇഡി റെയ്ഡിനെത്തിയപ്പോള്‍ നൂറുകണക്കിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റെയ്ഡ് തടസ്സപ്പെടുത്തുകയാണ്. അന്വേഷണം തടസ്സപ്പെടുത്തുകയാണ്. പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. കേരള പോലീസ് നോക്കി നിന്നാല്‍, പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇത്തരം അന്വേഷണ സംഘത്തെ തടഞ്ഞാല്‍, ദേശീയവാദികള്‍ കേന്ദ്ര അന്വേഷണ സംഘത്തിന് സംരക്ഷണം നല്‍കുന്ന സാഹചര്യം ഉണ്ടാകും. ഇത്തരമൊരവസ്ഥയുണ്ടാക്കരുത്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ ഉള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിക്കൊണ്ട് അതിന്റെ മറവില്‍ ഭീകരതയെ ഒളിച്ച് കടത്താനാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ ശ്രമിക്കുന്നത്.
ലക്ഷണമൊത്ത രാജ്യവിരുദ്ധ പ്രസ്ഥാനം
പോപ്പുലര്‍ ഫ്രണ്ട് എണ്ണംപറഞ്ഞ ലക്ഷണമൊത്ത ഒരു രാജ്യ വിരുദ്ധ പ്രസ്ഥാനമാണ്. രാഷ്‌ട്ര താല്‍പ്പര്യത്തിനെതിരെയാണ് പ്രവര്‍ത്തിച്ചു വരുന്നത്. രാജ്യത്തെ, ഭരണത്തെ, ഭരണഘടനയെ, പോലീസിനേയും സൈന്യത്തേയും കോടതിയേയും സംവിധാനങ്ങളേയും ഭരണഘടനാ സ്ഥാപനങ്ങള്‍ പാസാക്കുന്ന നിയമങ്ങളെയും വെല്ലുവിളിക്കുകയാണ്. ആര്‍ക്കു വേണ്ടിയാണ്, എന്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. നിശ്ചയമായും ഈ രാജ്യതാല്‍പ്പര്യത്തിനെതിരായാണ് അവരുടെ പ്രവര്‍ത്തനം. വിദേശ ശക്തികളുടെ അഞ്ചാം പത്തികളായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായിട്ടാണ്, വീണ്ടും നമ്മുടെ രാജ്യത്തെ വിഭജനത്തിലേക്ക് കൊണ്ടു പോകുന്നവര്‍ക്കെതിരായിട്ടാണ്, മതപരമായ സ്പര്‍ദ്ധ വളര്‍ത്തി കലക്കവെള്ളത്തില്‍ മീന്‍പിടിച്ച് ഒരു താലിബാനായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേയാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രതിരോധം.
നാടിനെ താലിബാനാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധവും പ്രതിരോധവും. ആരാണോ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്, ആരാണോ ഞങ്ങള്‍ക്ക് എതിരായി വരുന്നത് അത്തരം ആളുകളോട് മാത്രമാണ് ഞങ്ങള്‍ക്ക് പ്രശ്നം.മതത്തിന്റെ ചിഹ്നങ്ങളും ഭാഷയും മതഗ്രന്ഥങ്ങളില്‍ നിന്നുളള സൂക്തങ്ങളും ഉപയോഗിച്ച് പലപ്പോഴും മതപരമായ ചില കാര്യങ്ങളുടെ പരിച ഉപയോഗിച്ച് അവര്‍ രക്ഷപെടാന്‍ ശ്രമിക്കുകയാണ്. സംസ്ഥാന ഭരണകൂടത്തിന്റെ തണലിലാണ് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആഭ്യന്തര വകുപ്പില്‍ നിന്നു പോലും ഭീകരര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണ്. ദേശരക്ഷ അപകടത്തിലാക്കുന്ന സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.ലക്ഷക്കണക്കിന് ഇസ്ലാം മതാനുയായികള്‍ സമാധാനപരമായി കേരളത്തില്‍ ജീവിക്കുന്നുണ്ട്. അവര്‍ ഈ ഭീകരതയ്‌ക്കെതിരാണെന്നറിയാം. മുസ്ലിം സംഘടനകളുടെ ഐക്യവേദികളിലും കൂട്ടായ്മകളിലും എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ഭീകര സംഘടനകളെ കൂട്ടിയിട്ടില്ല. അതിന് ഇസ്ലാമിക സമുദായത്തെ ഒന്നാകെ അഭിനന്ദിക്കുകയാണ്.
ഇസ്ലാമിക വിശ്വാസികള്‍ മുന്നോട്ട് വരണം
യാഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസികളോട് പറയാനുളളത്, ആയിരക്കണക്കിന് വര്‍ഷങ്ങളായി ഹിന്ദുക്കളും മുസ്ലിങ്ങളും ഇരട്ടപെറ്റ സഹോദരങ്ങളെ പോലെ ജീവിച്ചിട്ടുണ്ട്. ഒരുതരത്തിലുളള ഭിന്നതയുമില്ലാതെ സാമുദായികമായ സൗഹൃദത്തോടുകൂടി ജീവിച്ചിട്ടുണ്ട്. ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരായാലും അവര്‍ക്കെതിരെ പോരാടാന്‍ ഇസ്ലാമിക വിശ്വാസികള്‍ മുന്നോട്ട് വരണം. അക്രമം നടത്തി മതത്തിന്റെ പിറകില്‍ ഒളിക്കുകയാണ് തീവ്രവാദികള്‍. അതിനെ ചെറുക്കാന്‍ ഇസ്ലാമിക വിശ്വാസികളുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. ഈ രാജ്യത്തെ താലിബാന്‍ ആക്കാന്‍ ശ്രമിക്കുകയാണ് ഭീകരവാദികള്‍. താലിബാനിലിപ്പോള്‍ സ്വാതന്ത്ര്യമില്ല, പാട്ട് നിരോധിച്ചിരിക്കുന്നു, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നു, ജനാധിപത്യം കിട്ടാക്കനിയാണ്, ആവിഷ്‌കാര സ്വതന്ത്ര്യം നിഷേധിക്കുകയാണ്, സോഷ്യലിസമില്ല, സര്‍വ്വമത സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. എല്ലാ ജനാധിപത്യ മൂല്യങ്ങളേയും തകര്‍ക്കുന്നതാണ്. ആ താലിബാനിസം അത്ഭുതമാണ്. അതിവിടെയും വരണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്.
ഇസ്ലാമിക ഭീകരവാദികള്‍ ഇന്ന് ആര്‍എസ്എസിനോടാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. അവര്‍ പറയുന്നതും ആര്‍എസ്എസിനോട് മാത്രമാണെന്നാണ്. അതവരുടെ ആദ്യത്തെ ഉന്നമാണ്. ആദ്യത്തെ ഇരയാണ്. ആര്‍എസ്എസിനോടുള്ള അവരുടെ എതിര്‍പ്പിനുള്ള കാരണം അവരുടെ ഭീകരതയെ എതിര്‍ക്കുന്നതിനാലാണ്, രാജ്യദ്രോഹത്തെ എതിര്‍ക്കുന്നതിനാലാണ്. മതരാഷ്‌ട്രം സ്ഥാപിക്കുന്നതിനെതിരെ ആര്‍എസ്എസ് നിലപാടെടുക്കുന്നതിനാലാണ്. ഇത് മാത്രമാണ് എതിര്‍പ്പിന് കാരണം. ഇന്ന് ആര്‍എസ്എസിനോടാണെങ്കില്‍ നാളെ ഇവിടുത്തെ ജനാധിപത്യ വാദികള്‍ക്കും സമാധാന വാദികള്‍ക്കും നേരെ ഇവര്‍ വിരല്‍ചൂണ്ടും. അത്തരമൊരു സാഹചര്യത്തിലെത്താതിരിക്കാന്‍ സംസ്ഥാനത്തെ പൊതു സമൂഹം മുഴുവന്‍ ഭീകരവാദ സംഘടനകള്‍ക്കെതിരായ പോരാട്ടത്തില്‍ അണിനിരക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: