ന്യൂദല്‍ഹി; പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ എതിര്‍പ്പ് ശക്തമായതോടെ പഞ്ചാബ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് തടിയൂരാന്‍ സോണിയാഗാന്ധിയുടെ ശ്രമം. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സോണിയാഗാന്ധി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ തനിക്ക് സംശയമുണ്ടെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി. മറ്റൊരാളെ ഇരയാക്കി രക്ഷപ്പെടാനുള്ള ഗാന്ധി നേതാവിന്റെ മറ്റൊരു തന്ത്രമാണോ ഇതെന്ന് സംശയിക്കുന്നതായും സ്മൃതി ഇറാനി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച കഴിഞ്ഞ 24 മണിക്കൂറായി ആഘോഷിച്ചിരുന്നവര്‍ പൊടുന്നനെ ഉണര്‍ന്നു. രാജ്യത്തിന്റെ കോപം കണ്ടപ്പോഴാണ് ഇവര്‍ ഞെട്ടിയുണര്‍ന്നത്. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കുറ്റക്കാരാണെന്ന് കുറഞ്ഞത് സോണിയാ ഗാന്ധിയെങ്കിലും സമ്മതിച്ചു. പക്ഷെ പഞ്ചാബ് കോണ്‍ഗ്രസിന് മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാനുള്ള ഗാന്ധി കുടുംബത്തിന്റെ തന്ത്രമായിരുന്നോ ഇത്? – സമൃതി ഇറാനി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: