ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ റൂട്ട് മാപ്പ് അറിയാതെ ഒരു പൊലീസുദ്യോഗസ്ഥന് പുറത്തുപറഞ്ഞതാണ് കര്‍ഷകസമരക്കാര്‍ പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം തടയാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട്. ഭാരതീയ കിസാന്‍ യൂണിയന് (ക്രാന്തികാരി) നേതാവ് സുര്‍ജിത് സിങ് ഫൂല് ആണ് ഫിറോസ്പൂരിലെ പൊലീസുദ്യോഗസ്ഥന് ഹര്‍മാന്‍ ഹാന്‍സ് പ്രധാനമന്ത്രിയുടെ സഞ്ചാരപഥം തങ്ങള്‍ക്ക് പറഞ്ഞുതന്നുവെന്ന് ആരോപിച്ചത്.
‘ഫിറോസ്പൂരിലെ എസ്എസ്പിയായ ഹര്‍മാന്‍ ഹാന്‍സ് ആണ് റോഡ് ഒഴിയാനും പ്രധാനമന്ത്രിയുടെ വാഹനം ഈ റോഡ് വഴിയാണ് റാലി നടക്കുന്ന മൈതാനത്തിലേക്ക് പോകുന്നതെന്നും പറഞ്ഞത്. അയാള്‍ ഞങ്ങളെ പറ്റിക്കുകയാണെന്നാണ് കരുതിയത്. പിന്നീട് അത് ശരിയാണെന്ന് മനസ്സിലായി.’- സുര്‍ജിത് സിങ് ഫൂല് പറഞ്ഞു. പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ തടഞ്ഞതിന് സംഘടനാംഗങ്ങളെ സുര്‍ജിത് സിങ് ഫുല് അഭിനന്ദിച്ചു.
എന്നാല്‍ താന്‍ സുര്‍ജിത് സിങ് ഫൂലിനോട് സംസാരിച്ചിട്ടില്ലെന്നാണ് പൊലീസുദ്യോഗസ്ഥന് ഹര്‍മാന്‍ ഹാന്‍സിന്റെ വിശദീകരണം. എന്തായാലും ഇക്കാര്യം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ രണ്ടംഗ ഉന്നതതല സമിതിയെ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: