തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖഗാന്ധിയനും ബിജെപി നേതാവുമായിരുന്ന നഗരകാരണവര് അഡ്വ.അയ്യപ്പന്‍പിള്ളയുടെ ഭൗതിക ശരീരം സംസ്ക്കരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ന് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിലായിരുന്നു സംസ്കാരം.
ബിജെപി സംസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികശരീരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്രമന്ത്രി വി.മുരളീധരന്, സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്, ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, കെ.രാമന്‍പിള്ള, കുമ്മനം രാജശേഖരന്, പി.പി.മുകുന്ദന്, ജോര്‍ജ് കുര്യന്, പി.സുധീര്‍, എം.ഗണേഷ്, എ.എന്‍.രാധാകൃഷ്ണന്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്.സഞ്ജയന്, എം.എം.ഹസന്, സി.ദിവാകരന് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
രാവിലെ 10ന് നഗരസഭയില്‍ പൊതുദര്‍ശനത്തിനുവച്ചു. മന്ത്രിമാരായ ആന്റണിരാജു, വി.ശിവന്‍കുട്ടി, മേയര്‍, ചെയര്മാന്മാര് തുടങ്ങിയവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. തുടര്‍ന്ന് ബാര്‍ അസോസിയേഷനിലും പൊതുദര്‍ശനമുണ്ടായി. ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നിന്ന് വിലാപയാത്രയായാണ് ശാന്തികവാടത്തിലേക്ക് അയ്യപ്പന്‍പിള്ളയെ യാത്രയാക്കിയത്. കേന്ദ്രമന്ത്രി വി.മുരളീധരനും കുമ്മനം രാജശേഖരനും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമുള്‍പ്പെടെയുള്ള നേതൃനിര അനുഗമിച്ചു. നഗരത്തിലെ ആദ്യ കൗണ്‍സിലര്‍ക്ക് വിടചൊല്ലാന്‍ നഗരസഭയിലെ എല്ലാ ബിജെപി കൗണ്‍സിലര്‍മാരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: