ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പഞ്ചാബിലെ റാലി തടയാന്‍ തീവ്രവാദ സംഘടനയായ ഖലിസ്ഥാന്റെ ഗൂഢ പദ്ധതിയുണ്ടായിരുന്നുവെന്ന് റിപ്പബ്ലിക് ടിവി പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) പുറത്തുവിട്ട വീഡിയോയില്‍ പ്രധാനമന്ത്രി മോദിയെ തടയാന്‍ ആഹ്വാനമുണ്ട്. ഇതിനായി സംഘടന വാഗ്ദാനം ചെയ്തത് ഒരു ലക്ഷം യുഎസ് ഡോളറാണ്. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി മോദിയെ വഴിതടയണമെന്ന് എസ് എഫ് ജെയുടെ നേതാവും തീവ്രവാദിയുമായ ഗുര്‍പത് വന്ത് സിങ് പന്നു പ്രകോപനപരമായ വീഡിയോയില്‍ ആളുകളോട് ആഹ്വാനം ചെയ്യുന്നത്.
എസ്എഫ് ജെ ജനങ്ങളുടെ മേല്‍ പ്രേരണ ചെലുത്തുകയാണെന്നും പാകിസ്ഥാന്റെ രഹസ്യസംഘടനയായ ഇന്‍റര്‍ സര്‍വ്വീസസ് ഇന്റലിജന്‍സ് ( ഐഎസ് ഐ) നിര്‍ദേശമനുസരിച്ചാണ് എസ് എഫ് ജെ പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ അകമ്പടി വാഹനങ്ങളെ ഫിറോസ്പൂരിലെ ഫ്‌ളൈ ഓവറില്‍ തടഞ്ഞ കര്‍ഷകരുടെ സമരം ഖലിസ്ഥാന്‍ സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടാണെന്ന് എസ്എഫ് ജെ നേതാവ് ഗുര്‍പത് വന്ത് സിങ് പന്നു ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പ് ഖലിസ്ഥാന്‍ ഹിതപരിശോധനയാണെന്നും തീവ്രവാദി ഗുര്‍പത് വന്ത് സിങ് പന്നു അവകാശപ്പെട്ടു.
പാകിസ്ഥാന്‍ ശിങ്കിടികളും ഖാലിസ്ഥാന്‍ ഘടകങ്ങളും പ്രകോപനമുണ്ടാക്കിയാലും ഇത് പഞ്ചാബ് പൊലീസിന്റെ സമ്പൂര്‍ണ്ണ പരാജയമാണെന്നാണ് പ്രതിരോധ വിദഗ്ധനായ റിട്ട. മേജര്‍ ജനറല്‍ എകെ സിവാച്ച് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: