ന്യൂദല്‍ഹി: പോസ്റ്റ് ഡെവലൂഷന്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിന്റെ(പിഡിആര്‍ഡി) 10ാമത് പ്രതിമാസ ഗഡുവായ 9,871 കോടി രൂപ ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് 17 സംസ്ഥാനങ്ങള്‍ക്കനുവദിച്ചു. ഈ ഗഡു കൈമാറിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആകെ 98,710 കോടി രൂപ പിഡിആര്‍ഡി ഗ്രാന്റ് ഇനത്തില്‍ അര്‍ഹതപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചു. 1657.58 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 17 സംസ്ഥാനങ്ങള്‍ക്കായി ആകെ 1,18,452 കോടി രൂപയുടെ പിഡിആര്‍ഡി ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതില്‍ 98,710 കോടി (83.33%) ഇതുവരെ കൈമാറി. ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, 15മത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കനുവദിക്കുന്ന ധനസഹായമാണ് പിഡിആര്‍ഡി ഗ്രാന്റ്.
ഈ മാസം അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 2021-22ല്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പോസ്റ്റ് ഡെവലൂഷന്‍ റവന്യൂ ഗ്രാന്റിന്റെ ആകെ തുക ചുവടെ.
State-wise Post Devolution Revenue Deficit Grants Released (Rs. in crore)
S.No. | Name of State | Amount released in January 2022 (10th installment) | Total amount released in 2021-22 |
1 | Andhra Pradesh | 1438.08 | 14380.83 |
2 | Assam | 531.33 | 5313.33 |
3 | Haryana | 11.00 | 110.00 |
4 | Himachal Pradesh | 854.08 | 8540.83 |
5 | Karnataka | 135.92 | 1359.17 |
6 | Kerala | 1657.58 | 16575.83 |
7 | Manipur | 210.33 | 2103.33 |
8 | Meghalaya | 106.58 | 1065.83 |
9 | Mizoram | 149.17 | 1491.67 |
10 | Nagaland | 379.75 | 3797.50 |
11 | Punjab | 840.08 | 8400.83 |
12 | Rajasthan | 823.17 | 8231.67 |
13 | Sikkim | 56.50 | 565.00 |
14 | Tamil Nadu | 183.67 | 1836.67 |
15 | Tripura | 378.83 | 3788.33 |
16 | Uttarakhand | 647.67 | 6476.67 |
17 | West Bengal | 1467.25 | 14672.50 |
Total | 9871.00 | 98710.00 | |
















