പാലക്കാട്: ബിഎംഎസ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച് അരനൂറ്റാണ്ട പിന്നിടുന്നതിന്റെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
1969ല്‍ പാലക്കാട് മേലാമുറി പച്ചക്കറി മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് ബിഎംഎസ് ജില്ലയില്‍ തുടക്കം കുറിച്ചത്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷം ഒമ്പതിന് രാവിലെ 9.30ന് മേലാമുറിമാര്ക്കറ്റില് ബിഎംഎസ് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര പതാക ഉയര്‍ത്തി തുടക്കം കുറിക്കും. തുടര്‍ന്ന് ഉമാമഹേശ്വരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബിഎംഎസിന്റെ ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കും.
ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്, അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണന്, സംസ്ഥാന ജന.സെക്രട്ടറി ജി.കെ. അജിത്ത്, ഡപ്യൂട്ടി ജന.സെക്രട്ടറി ബി. ശിവജി സുദര്ശനന്, സംഘടനാസെക്രട്ടറി കെ. മഹേഷ്, സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രന് തുടങ്ങി സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
ഒരുവര്‍ഷത്തെ ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകള്‍, പഠനശിബിരങ്ങള്, വനിതാസമ്മേളനം, യൂണിയന് പ്രക്ഷോഭങ്ങള്‍, ബലിദാനികളായ കുടുംബങ്ങളെ ആദരിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ജില്ലാ പ്രസിഡന്റ് സലീം തെന്നിലാപുരം, സെക്രട്ടറി വി.രാജേഷ്, വൈസ് പ്രസിഡന്റുമാരായ കെ.സുധാകരന്, എസ്. രാജേന്ദ്രന്, ജോ.സെക്രട്ടറി വി. ശിവദാസന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: