തിരുവല്ല: അസംഘടിത തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഇ-ശ്രം പോര്‍ട്ടലില്‍ ജില്ലയില്‍ ഇതുവരെ 1,46,490 പേര് റജിസ്റ്റര്‍ ചെയതു.
രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ ബഹുഭൂരിപക്ഷം പേരും വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗമങ്ങളായിട്ടുള്ളവരാണ്. 97840 പേര് ക്ഷേമനിധികളിലും 48280 പേര് ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് പുറത്തുള്ളവരുമാണ്.അതേസമയം ഡിസംബര്‍ 31ന് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു നിര്‍ദേശമെങ്കിലും മൂന്ന് ദിവസം കഴിഞ്ഞും സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ വ്യക്തമാക്കി.എന്നാല്‍ രജിസ്ട്രേഷന് നീട്ടിയതായ അറിയിപ്പ് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഏകദേശം 2 ലക്ഷത്തിനുമുകളില്‍ അസംഘടിത തൊഴിലാളികളാണുള്ളത്. ഇതനുസരിച്ച് 80 ശതമാനത്തോളം ആളുകള്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. അതേസമയം ഏറ്റവും പിന്നാക്കം നില്ക്കുന്ന അസംഘടിത തൊഴിലാളികളെ പദ്ധതിയുടെ ഭാഗമാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം ശക്തമാണ്. മരപ്പണിക്കാര്‍,കൂലിതൊഴിലാളികള്‍, വനവാസി വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ തുടങ്ങിയവര്‍ ഇപ്പോഴും പദ്ധതിക്ക് പുറത്താണ്.
ഇ- ശ്രം രജിസ്റ്ററേഷന് പൂര്‍ത്തീകരിക്കുന്ന തൊഴിലാളികള്‍ക്ക് ആധാറിനു സമാനമായ കാര്‍ഡും 12 അക്ക യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറും ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ക്ക് ഈ നമ്പറായിരിക്കും ആധാരം. രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നവര്‍ പ്രധാനമന്ത്രി സുരക്ഷാ യോജനയുടെ ഭാഗമാകും. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ലഭിക്കുന്ന ഈ പദ്ധതിയുടെ ആദ്യ വര്‍ഷ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുകയും ചെയ്യും. കൂടാതെ കൊവിഡ് പോലുള്ള മഹാമാരികള്‍ ഉണ്ടാകുമ്പോള്‍ സഹായം നല്‍കുന്നത് ഈ വിവരശേഖരം അനുസരിച്ചായിരിക്കും.
അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, പത്ര ഏജന്റുമാര്‍, വഴിയോര കച്ചവടക്കാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, തടിപ്പണിക്കാര്‍ എന്നിങ്ങനെ വിവധങ്ങളായ മേഖലയില്‍ ഉള്ളവര്‍ക്കായിരുന്നു പദ്ധതിയില്‍ ചേരാന്‍ അര്‍ഹത. ഇപിഎഫ്, ഇഎസ്ഐ പദ്ധതികളില്‍ അംഗമായിരിക്കരുത്.ആദായ നികുതി അടയ്ക്കുന്നവര്‍ക്കും അംഗത്വം ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: