Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീടുകളുടെ മുഖനിര്‍ണയ നിയമങ്ങള്‍

കൃത്യമായ ചുറ്റളവുകളും, ആകൃതിയും, സ്ഥാനങ്ങളും, ഉള്‍മുറികളുടെ അളവുകളും, മദ്ധ്യ സൂത്രങ്ങളും, മര്‍മസ്ഥാനങ്ങളും, വാസ്തു പ്രകാരം ക്രമപ്പെടുത്തിയ തെക്കു മുഖമായുള്ള വീടുകള്‍ ശാസ്ത്ര പ്രകാരം ഐശ്വര്യ പ്രദങ്ങളാണ്. അതില്‍ വിതര്‍ക്കങ്ങള്‍ ഇല്ല തന്നെ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 6, 2022, 07:00 am IST
in Samskriti

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

വാസ്തു ശാസ്ത്ര പ്രകാരം വീടു വെയ്‌ക്കുമ്പോള്‍ എല്ലാവര്‍ക്കും ഉള്ള ഒരു പ്രധാന സംശയമാണ് തെക്ക് മുഖമുള്ള വീടുകള്‍ ശാസ്ത്ര സമ്മതമാണോ എന്നുള്ളത്, തെക്ക് മുഖമുള്ള വീടുകള്‍ക്ക് അത്തരത്തില്‍ യാതൊരു ദോഷവും ശാസ്ത്രം നിര്‍ദ്ദേശിക്കുന്നില്ല. മറിച്ചുള്ളത് മിഥ്യാധാരണയാണ്. വാസ്തുശാസ്ത്രം അനുസരിച്ചു നാല് മഹാദിക്കുകളും നാലു വിദിക്കുകളും ഊര്‍ധ്വ അധോ ദിക്കുകളും ചേര്‍ത്ത് പത്തു ദിക്കുകളാണുള്ളത്. അതില്‍ നാലു മഹാദിക്കുകള്‍ ദര്‍ശനമായുള്ള വീടുകളെ ശാസ്ത്രം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തെക്ക് മുഖമുള്ള വീടുകള്‍ ഐശ്വര്യപ്രദവും ഉചിതവുമാകുന്നു.  

നടുമുറ്റത്തേക്ക് ദര്‍ശനം വരുന്ന വിധമുള്ള നാലുകെട്ടുകള്‍ക്ക് നാലു പുരകള്‍ക്കും തുല്യനിലയെങ്കിലും തെക്കിനിക്കും പടിഞ്ഞാറ്റിക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് നിയമങ്ങള്‍ പറയപ്പെട്ടിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇതേ നിയമത്തെ പിന്‍പറ്റുന്ന ഏകശാലാ സമ്പ്രദായത്തില്‍ മറ്റു ദിക്കുകളെ അപേക്ഷിച്ചു തെക്കോട്ടും പടിഞ്ഞാറോട്ടും ഉള്ള വീടുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും നിയമങ്ങളും വാസ്തു കല്പ്പിക്കുന്നു എന്നുള്ളത് വാസ്തവമാണ്. നാലുകെട്ടുകളെയും തെക്ക്, പടിഞ്ഞാറ് മുഖമുള്ള ഏകശാലകളെയും അപേക്ഷിച്ചു വടക്ക്, കിഴക്ക് ദിക്കുകള്‍ ദര്‍ശനമായുള്ള ഒറ്റ വീടുകള്‍ രൂപരേഖ നിര്‍മാണത്തില്‍ കൂടുതല്‍ ആയാസമുള്ളതും നിയന്ത്രണങ്ങള്‍ കുറവുള്ളവയുമാകുന്നു.

സാമാന്യേന വടക്ക്, കിഴക്ക് ദിക്കുകള്‍ ദര്‍ശനമായുള്ള പുരയിടങ്ങള്‍ ലഭ്യമായ പഴയ കാലത്ത് കൂടുതല്‍ നിയന്ത്രണങ്ങളുള്ള മറ്റുള്ളദിക്കുകള്‍ സ്വീകരിക്കാതിരുന്നു എന്നുള്ളതിനാലാകണം പഴയ കാലത്തു തെക്ക് മുഖമുള്ള വീടുകള്‍ സാമാന്യേന ന്യൂനപക്ഷമായി പോയത്.  സാമാന്യമായി വടക്ക് മുഖമുള്ള തെക്കിനിപുരകള്‍, കിഴക്ക് മുഖമുള്ള പടിഞ്ഞാറ്റി പുരകള്‍ എന്നിവ ദേവഖണ്ഡത്തിലേക്കും മറ്റുള്ളവ മനുഷ്യഖണ്ഡത്തിലേക്കും സ്ഥാനം കല്‍പ്പിക്കുകയാണ് പതിവ്. അതു കൊണ്ട് തന്നെ ഈ  നിര്‍ണയരീതിയനുസരിച്ചു കാലാവസ്ഥാപരമായ പരിമിതികള്‍ ഈ ഗൃഹങ്ങളില്‍ അനുഭവിക്കുന്നു എന്നത് തീര്‍ച്ചയാണ്. തെക്കോട്ടു മുഖമുള്ള വീടുകള്‍ സാമാന്യമായി തെക്ക് മുറ്റം ഏറിയതിനാല്‍ തെക്ക് ഭാഗത്തു ലഭിക്കുന്ന സൂര്യന്റെ തീവ്രരശ്മികള്‍ കൂടുതല്‍ പതിക്കുന്നവയാണ്. കേരളത്തിന്റെ കാലാവസ്ഥ അനുസരിച്ചു വര്‍ഷപാതം കൂടുതല്‍ ഏല്‍ക്കുന്നവയുമാണ് ഈ ദിക് ഗൃഹങ്ങള്‍.

തെക്കു ഭാഗത്തു പ്രധാനവഴി വരുന്ന  പുരയിടങ്ങള്‍ തെക്ക് മുഖമായി തന്നെ പണിയുന്നതാണ് ഉചിതം. മറിച്ചു തെക്കു പ്രധാന വഴി വരുന്ന വീടുകള്‍ മറ്റു ദിശകളിലേക്ക് പ്രധാന വാതില്‍ കൊടുത്തു പണിയുമ്പോള്‍ വേധദോഷം പോലുള്ള മറ്റു ദോഷങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അത് ശ്രദ്ധിക്കണം. മറ്റു ദിക്കുകളെ അപേക്ഷിച്ചു തെക്ക് ദര്‍ശനമായ വീടുകള്‍  നിര്‍മ്മിക്കുമ്പോള്‍ വാസ്തു ഗണിതം കൂടുതല്‍ ശ്രദ്ധിക്കണം. മദ്ധ്യ സൂത്രവേധം വരാത്ത വിധം വാതിലുകളോ ജനലുകളോ കൃത്യമായി ക്രമപ്പെടുത്തണം.  തെക്ക് ദിക്കില്‍ അധികമായ സൂര്യാതപം കുറക്കുന്നതിനായി വൃക്ഷാരോപണം ചെയ്യണം. വലിയ പുരയിടങ്ങള്‍ എങ്കില്‍ പുളി, അത്തി എന്നീ വൃക്ഷങ്ങള്‍ പ്രധാന വാതിലിന് നേര്‍ക്ക് വരാത്ത വിധം പാലിക്കണം. ചെറിയ ഭൂമികളില്‍ നെല്ലി, കവുങ്ങ്, മാവ്, പ്ലാവ്, ചെമ്പകം തുടങ്ങിയ ഫലവൃക്ഷങ്ങളും പുഷ്പ വൃക്ഷങ്ങളും നട്ടു വളര്‍ത്താവുന്നതാണ്. പ്രധാന ഗൃഹവും മുകള്‍ നിലകളും തെക്കിനി സങ്കല്പത്തില്‍ ക്രമപ്പെടുത്തണം. ഗേറ്റ്, പടിപ്പുര, പടികള്‍ എന്നിവകളും കൃത്യമായ ദേവപദത്തില്‍ വരുന്ന വിധമായിരിക്കണം. കിണറുകളോ, കുഴികളോ വീടിനു മുന്‍വശത്തു വരുന്നതും ഉചിതമല്ല. തെക്ക് വശം  പൂര്‍ണമായതും നേര്‍രേഖയിലുള്ളതുമായ ഭിത്തികളോട് കൂടിയതുമാകണം. വാസ്തു പുരുഷ മണ്ഡലം കൃത്യമായ രീതിയില്‍ ആയിരിക്കണം.  കൃത്യമായ ചുറ്റളവുകളും, ആകൃതിയും, സ്ഥാനങ്ങളും, ഉള്‍മുറികളുടെ അളവുകളും, മദ്ധ്യ സൂത്രങ്ങളും, മര്‍മസ്ഥാനങ്ങളും, വാസ്തു പ്രകാരം ക്രമപ്പെടുത്തിയ തെക്കു മുഖമായുള്ള വീടുകള്‍ ശാസ്ത്ര പ്രകാരം ഐശ്വര്യ പ്രദങ്ങളാണ്. അതില്‍ വിതര്‍ക്കങ്ങള്‍ ഇല്ല തന്നെ.  

വാസ്തു ശാസ്ത്ര പ്രകാരം വീടു വെയ്‌ക്കുമ്പോള്‍ എല്ലാവര്‍ക്കും ഉള്ള ഒരു പ്രധാന സംശയമാണ് തെക്ക് മുഖമുള്ള വീടുകള്‍ ശാസ്ത്ര സമ്മതമാണോ എന്നുള്ളത്, തെക്ക് മുഖമുള്ള വീടുകള്‍ക്ക് അത്തരത്തില്‍ യാതൊരു ദോഷവും ശാസ്ത്രം നിര്‍ദ്ദേശിക്കുന്നില്ല. മറിച്ചുള്ളത് മിഥ്യാധാരണയാണ്. വാസ്തുശാസ്ത്രം അനുസരിച്ചു നാല് മഹാദിക്കുകളും നാലു വിദിക്കുകളും ഊര്‍ധ്വ അധോ ദിക്കുകളും ചേര്‍ത്ത് പത്തു ദിക്കുകളാണുള്ളത്. അതില്‍ നാലു മഹാദിക്കുകള്‍ ദര്‍ശനമായുള്ള വീടുകളെ ശാസ്ത്രം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തെക്ക് മുഖമുള്ള വീടുകള്‍ ഐശ്വര്യപ്രദവും ഉചിതവുമാകുന്നു.  

നടുമുറ്റത്തേക്ക് ദര്‍ശനം വരുന്ന വിധമുള്ള നാലുകെട്ടുകള്‍ക്ക് നാലു പുരകള്‍ക്കും തുല്യനിലയെങ്കിലും തെക്കിനിക്കും പടിഞ്ഞാറ്റിക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് നിയമങ്ങള്‍ പറയപ്പെട്ടിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇതേ നിയമത്തെ പിന്‍പറ്റുന്ന ഏകശാലാ സമ്പ്രദായത്തില്‍ മറ്റു ദിക്കുകളെ അപേക്ഷിച്ചു തെക്കോട്ടും പടിഞ്ഞാറോട്ടും ഉള്ള വീടുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും നിയമങ്ങളും വാസ്തു കല്പ്പിക്കുന്നു എന്നുള്ളത് വാസ്തവമാണ്. നാലുകെട്ടുകളെയും തെക്ക്, പടിഞ്ഞാറ് മുഖമുള്ള ഏകശാലകളെയും അപേക്ഷിച്ചു വടക്ക്, കിഴക്ക് ദിക്കുകള്‍ ദര്‍ശനമായുള്ള ഒറ്റ വീടുകള്‍ രൂപരേഖ നിര്‍മാണത്തില്‍ കൂടുതല്‍ ആയാസമുള്ളതും നിയന്ത്രണങ്ങള്‍ കുറവുള്ളവയുമാകുന്നു.

സാമാന്യേന വടക്ക്, കിഴക്ക് ദിക്കുകള്‍ ദര്‍ശനമായുള്ള പുരയിടങ്ങള്‍ ലഭ്യമായ പഴയ കാലത്ത് കൂടുതല്‍ നിയന്ത്രണങ്ങളുള്ള മറ്റുള്ളദിക്കുകള്‍ സ്വീകരിക്കാതിരുന്നു എന്നുള്ളതിനാലാകണം പഴയ കാലത്തു തെക്ക് മുഖമുള്ള വീടുകള്‍ സാമാന്യേന ന്യൂനപക്ഷമായി പോയത്. സാമാന്യമായി വടക്ക് മുഖമുള്ള തെക്കിനിപുരകള്‍, കിഴക്ക് മുഖമുള്ള പടിഞ്ഞാറ്റി പുരകള്‍ എന്നിവ ദേവഖണ്ഡത്തിലേക്കും മറ്റുള്ളവ മനുഷ്യഖണ്ഡത്തിലേക്കും സ്ഥാനം കല്‍പ്പിക്കുകയാണ് പതിവ്. അതു കൊണ്ട് തന്നെ ഈ  നിര്‍ണയരീതിയനുസരിച്ചു കാലാവസ്ഥാപരമായ പരിമിതികള്‍ ഈ ഗൃഹങ്ങളില്‍ അനുഭവിക്കുന്നു എന്നത് തീര്‍ച്ചയാണ്. തെക്കോട്ടു മുഖമുള്ള വീടുകള്‍ സാമാന്യമായി തെക്ക് മുറ്റം ഏറിയതിനാല്‍ തെക്ക് ഭാഗത്തു ലഭിക്കുന്ന സൂര്യന്റെ തീവ്രരശ്മികള്‍ കൂടുതല്‍ പതിക്കുന്നവയാണ്. കേരളത്തിന്റെ കാലാവസ്ഥ അനുസരിച്ചു വര്‍ഷപാതം കൂടുതല്‍ ഏല്‍ക്കുന്നവയുമാണ് ഈ ദിക് ഗൃഹങ്ങള്‍.

തെക്കു ഭാഗത്തു പ്രധാനവഴി വരുന്ന പുരയിടങ്ങള്‍ തെക്ക് മുഖമായി തന്നെ പണിയുന്നതാണ് ഉചിതം. മറിച്ചു തെക്കു പ്രധാന വഴി വരുന്ന വീടുകള്‍ മറ്റു ദിശകളിലേക്ക് പ്രധാന വാതില്‍ കൊടുത്തു പണിയുമ്പോള്‍ വേധദോഷം പോലുള്ള മറ്റു ദോഷങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അത് ശ്രദ്ധിക്കണം. മറ്റു ദിക്കുകളെ അപേക്ഷിച്ചു തെക്ക് ദര്‍ശനമായ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ വാസ്തു ഗണിതം കൂടുതല്‍ ശ്രദ്ധിക്കണം. മദ്ധ്യ സൂത്രവേധം വരാത്ത വിധം വാതിലുകളോ ജനലുകളോ കൃത്യമായി ക്രമപ്പെടുത്തണം.  

തെക്ക് ദിക്കില്‍ അധികമായ സൂര്യാതപം കുറക്കുന്നതിനായി വൃക്ഷാരോപണം ചെയ്യണം. വലിയ പുരയിടങ്ങള്‍ എങ്കില്‍ പുളി, അത്തി എന്നീ വൃക്ഷങ്ങള്‍ പ്രധാന വാതിലിന് നേര്‍ക്ക് വരാത്ത വിധം പാലിക്കണം. ചെറിയ ഭൂമികളില്‍ നെല്ലി, കവുങ്ങ്, മാവ്, പ്ലാവ്, ചമ്പകം തുടങ്ങിയ ഫല വൃക്ഷങ്ങളും പുഷ്പ വൃക്ഷങ്ങളും നട്ടു വളര്‍ത്താവുന്നതാണ്. പ്രധാന ഗൃഹവും മുകള്‍ നിലകളും തെക്കിനി സങ്കല്പത്തില്‍ ക്രമപ്പെടുത്തണം. ഗേറ്റ്, പടിപ്പുര, പടികള്‍ എന്നിവകളും കൃത്യമായ ദേവ പദത്തില്‍ വരുന്ന വിധമായിരിക്കണം. കിണറുകളോ, കുഴികളോ വീടിനു മുന്‍വശത്തു വരുന്നതും ഉചിതമല്ല. തെക്ക് വശം പൂര്‍ണമായതും നേര്‍രേഖയിലുള്ളതുമായ ഭിത്തികളോട് കൂടിയതുമാകണം. വാസ്തു പുരുഷ മണ്ഡലം കൃത്യമായ രീതിയില്‍ ആയിരിക്കണം.  

കൃത്യമായ ചുറ്റളവുകളും, ആകൃതിയും, സ്ഥാനങ്ങളും, ഉള്‍മുറികളുടെ അളവുകളും, മദ്ധ്യ സൂത്രങ്ങളും, മര്‍മസ്ഥാനങ്ങളും, വാസ്തു പ്രകാരം ക്രമപ്പെടുത്തിയ തെക്കു മുഖമായുള്ള വീടുകള്‍ ശാസ്ത്ര പ്രകാരം ഐശ്വര്യ പ്രദങ്ങളാണ്. അതില്‍ വിതര്‍ക്കങ്ങള്‍ ഇല്ല തന്നെ.

Tags: houseHome Decor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

Kerala

കോഴിക്കോട് വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ ആക്രമിച്ച യുവതിക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.