ഡോ. രാധാകൃഷ്ണന് ശിവന്
വാസ്തു ശാസ്ത്ര പ്രകാരം വീടു വെയ്ക്കുമ്പോള്‍ എല്ലാവര്ക്കും ഉള്ള ഒരു പ്രധാന സംശയമാണ് തെക്ക് മുഖമുള്ള വീടുകള്‍ ശാസ്ത്ര സമ്മതമാണോ എന്നുള്ളത്, തെക്ക് മുഖമുള്ള വീടുകള്‍ക്ക് അത്തരത്തില്‍ യാതൊരു ദോഷവും ശാസ്ത്രം നിര്‍ദ്ദേശിക്കുന്നില്ല. മറിച്ചുള്ളത് മിഥ്യാധാരണയാണ്. വാസ്തുശാസ്ത്രം അനുസരിച്ചു നാല് മഹാദിക്കുകളും നാലു വിദിക്കുകളും ഊര്ധ്വ അധോ ദിക്കുകളും ചേര്‍ത്ത് പത്തു ദിക്കുകളാണുള്ളത്. അതില്‍ നാലു മഹാദിക്കുകള്‍ ദര്‍ശനമായുള്ള വീടുകളെ ശാസ്ത്രം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തെക്ക് മുഖമുള്ള വീടുകള്‍ ഐശ്വര്യപ്രദവും ഉചിതവുമാകുന്നു.
നടുമുറ്റത്തേക്ക് ദര്‍ശനം വരുന്ന വിധമുള്ള നാലുകെട്ടുകള്‍ക്ക് നാലു പുരകള്‍ക്കും തുല്യനിലയെങ്കിലും തെക്കിനിക്കും പടിഞ്ഞാറ്റിക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് നിയമങ്ങള്‍ പറയപ്പെട്ടിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇതേ നിയമത്തെ പിന്‍പറ്റുന്ന ഏകശാലാ സമ്പ്രദായത്തില്‍ മറ്റു ദിക്കുകളെ അപേക്ഷിച്ചു തെക്കോട്ടും പടിഞ്ഞാറോട്ടും ഉള്ള വീടുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും നിയമങ്ങളും വാസ്തു കല്പ്പിക്കുന്നു എന്നുള്ളത് വാസ്തവമാണ്. നാലുകെട്ടുകളെയും തെക്ക്, പടിഞ്ഞാറ് മുഖമുള്ള ഏകശാലകളെയും അപേക്ഷിച്ചു വടക്ക്, കിഴക്ക് ദിക്കുകള്‍ ദര്‍ശനമായുള്ള ഒറ്റ വീടുകള്‍ രൂപരേഖ നിര്‍മാണത്തില്‍ കൂടുതല്‍ ആയാസമുള്ളതും നിയന്ത്രണങ്ങള്‍ കുറവുള്ളവയുമാകുന്നു.
സാമാന്യേന വടക്ക്, കിഴക്ക് ദിക്കുകള്‍ ദര്‍ശനമായുള്ള പുരയിടങ്ങള്‍ ലഭ്യമായ പഴയ കാലത്ത് കൂടുതല്‍ നിയന്ത്രണങ്ങളുള്ള മറ്റുള്ളദിക്കുകള്‍ സ്വീകരിക്കാതിരുന്നു എന്നുള്ളതിനാലാകണം പഴയ കാലത്തു തെക്ക് മുഖമുള്ള വീടുകള്‍ സാമാന്യേന ന്യൂനപക്ഷമായി പോയത്. സാമാന്യമായി വടക്ക് മുഖമുള്ള തെക്കിനിപുരകള്‍, കിഴക്ക് മുഖമുള്ള പടിഞ്ഞാറ്റി പുരകള്‍ എന്നിവ ദേവഖണ്ഡത്തിലേക്കും മറ്റുള്ളവ മനുഷ്യഖണ്ഡത്തിലേക്കും സ്ഥാനം കല്പ്പിക്കുകയാണ് പതിവ്. അതു കൊണ്ട് തന്നെ ഈ നിര്‍ണയരീതിയനുസരിച്ചു കാലാവസ്ഥാപരമായ പരിമിതികള്‍ ഈ ഗൃഹങ്ങളില്‍ അനുഭവിക്കുന്നു എന്നത് തീര്‍ച്ചയാണ്. തെക്കോട്ടു മുഖമുള്ള വീടുകള്‍ സാമാന്യമായി തെക്ക് മുറ്റം ഏറിയതിനാല്‍ തെക്ക് ഭാഗത്തു ലഭിക്കുന്ന സൂര്യന്റെ തീവ്രരശ്മികള്‍ കൂടുതല്‍ പതിക്കുന്നവയാണ്. കേരളത്തിന്റെ കാലാവസ്ഥ അനുസരിച്ചു വര്‍ഷപാതം കൂടുതല്‍ ഏല്‍ക്കുന്നവയുമാണ് ഈ ദിക് ഗൃഹങ്ങള്‍.
തെക്കു ഭാഗത്തു പ്രധാനവഴി വരുന്ന പുരയിടങ്ങള്‍ തെക്ക് മുഖമായി തന്നെ പണിയുന്നതാണ് ഉചിതം. മറിച്ചു തെക്കു പ്രധാന വഴി വരുന്ന വീടുകള്‍ മറ്റു ദിശകളിലേക്ക് പ്രധാന വാതില്‍ കൊടുത്തു പണിയുമ്പോള്‍ വേധദോഷം പോലുള്ള മറ്റു ദോഷങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അത് ശ്രദ്ധിക്കണം. മറ്റു ദിക്കുകളെ അപേക്ഷിച്ചു തെക്ക് ദര്‍ശനമായ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ വാസ്തു ഗണിതം കൂടുതല്‍ ശ്രദ്ധിക്കണം. മദ്ധ്യ സൂത്രവേധം വരാത്ത വിധം വാതിലുകളോ ജനലുകളോ കൃത്യമായി ക്രമപ്പെടുത്തണം. തെക്ക് ദിക്കില്‍ അധികമായ സൂര്യാതപം കുറക്കുന്നതിനായി വൃക്ഷാരോപണം ചെയ്യണം. വലിയ പുരയിടങ്ങള്‍ എങ്കില്‍ പുളി, അത്തി എന്നീ വൃക്ഷങ്ങള്‍ പ്രധാന വാതിലിന് നേര്‍ക്ക് വരാത്ത വിധം പാലിക്കണം. ചെറിയ ഭൂമികളില്‍ നെല്ലി, കവുങ്ങ്, മാവ്, പ്ലാവ്, ചെമ്പകം തുടങ്ങിയ ഫലവൃക്ഷങ്ങളും പുഷ്പ വൃക്ഷങ്ങളും നട്ടു വളര്‍ത്താവുന്നതാണ്. പ്രധാന ഗൃഹവും മുകള്‍ നിലകളും തെക്കിനി സങ്കല്പത്തില് ക്രമപ്പെടുത്തണം. ഗേറ്റ്, പടിപ്പുര, പടികള്‍ എന്നിവകളും കൃത്യമായ ദേവപദത്തില്‍ വരുന്ന വിധമായിരിക്കണം. കിണറുകളോ, കുഴികളോ വീടിനു മുന്‍വശത്തു വരുന്നതും ഉചിതമല്ല. തെക്ക് വശം പൂര്ണമായതും നേര്‍രേഖയിലുള്ളതുമായ ഭിത്തികളോട് കൂടിയതുമാകണം. വാസ്തു പുരുഷ മണ്ഡലം കൃത്യമായ രീതിയില്‍ ആയിരിക്കണം. കൃത്യമായ ചുറ്റളവുകളും, ആകൃതിയും, സ്ഥാനങ്ങളും, ഉള്‍മുറികളുടെ അളവുകളും, മദ്ധ്യ സൂത്രങ്ങളും, മര്‍മസ്ഥാനങ്ങളും, വാസ്തു പ്രകാരം ക്രമപ്പെടുത്തിയ തെക്കു മുഖമായുള്ള വീടുകള്‍ ശാസ്ത്ര പ്രകാരം ഐശ്വര്യ പ്രദങ്ങളാണ്. അതില്‍ വിതര്‍ക്കങ്ങള്‍ ഇല്ല തന്നെ.
വാസ്തു ശാസ്ത്ര പ്രകാരം വീടു വെയ്ക്കുമ്പോള്‍ എല്ലാവര്ക്കും ഉള്ള ഒരു പ്രധാന സംശയമാണ് തെക്ക് മുഖമുള്ള വീടുകള്‍ ശാസ്ത്ര സമ്മതമാണോ എന്നുള്ളത്, തെക്ക് മുഖമുള്ള വീടുകള്‍ക്ക് അത്തരത്തില്‍ യാതൊരു ദോഷവും ശാസ്ത്രം നിര്‍ദ്ദേശിക്കുന്നില്ല. മറിച്ചുള്ളത് മിഥ്യാധാരണയാണ്. വാസ്തുശാസ്ത്രം അനുസരിച്ചു നാല് മഹാദിക്കുകളും നാലു വിദിക്കുകളും ഊര്ധ്വ അധോ ദിക്കുകളും ചേര്‍ത്ത് പത്തു ദിക്കുകളാണുള്ളത്. അതില്‍ നാലു മഹാദിക്കുകള്‍ ദര്‍ശനമായുള്ള വീടുകളെ ശാസ്ത്രം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തെക്ക് മുഖമുള്ള വീടുകള്‍ ഐശ്വര്യപ്രദവും ഉചിതവുമാകുന്നു.
നടുമുറ്റത്തേക്ക് ദര്‍ശനം വരുന്ന വിധമുള്ള നാലുകെട്ടുകള്‍ക്ക് നാലു പുരകള്‍ക്കും തുല്യനിലയെങ്കിലും തെക്കിനിക്കും പടിഞ്ഞാറ്റിക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് നിയമങ്ങള്‍ പറയപ്പെട്ടിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇതേ നിയമത്തെ പിന്‍പറ്റുന്ന ഏകശാലാ സമ്പ്രദായത്തില്‍ മറ്റു ദിക്കുകളെ അപേക്ഷിച്ചു തെക്കോട്ടും പടിഞ്ഞാറോട്ടും ഉള്ള വീടുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും നിയമങ്ങളും വാസ്തു കല്പ്പിക്കുന്നു എന്നുള്ളത് വാസ്തവമാണ്. നാലുകെട്ടുകളെയും തെക്ക്, പടിഞ്ഞാറ് മുഖമുള്ള ഏകശാലകളെയും അപേക്ഷിച്ചു വടക്ക്, കിഴക്ക് ദിക്കുകള്‍ ദര്‍ശനമായുള്ള ഒറ്റ വീടുകള്‍ രൂപരേഖ നിര്‍മാണത്തില്‍ കൂടുതല്‍ ആയാസമുള്ളതും നിയന്ത്രണങ്ങള്‍ കുറവുള്ളവയുമാകുന്നു.
സാമാന്യേന വടക്ക്, കിഴക്ക് ദിക്കുകള്‍ ദര്‍ശനമായുള്ള പുരയിടങ്ങള്‍ ലഭ്യമായ പഴയ കാലത്ത് കൂടുതല്‍ നിയന്ത്രണങ്ങളുള്ള മറ്റുള്ളദിക്കുകള്‍ സ്വീകരിക്കാതിരുന്നു എന്നുള്ളതിനാലാകണം പഴയ കാലത്തു തെക്ക് മുഖമുള്ള വീടുകള്‍ സാമാന്യേന ന്യൂനപക്ഷമായി പോയത്. സാമാന്യമായി വടക്ക് മുഖമുള്ള തെക്കിനിപുരകള്‍, കിഴക്ക് മുഖമുള്ള പടിഞ്ഞാറ്റി പുരകള്‍ എന്നിവ ദേവഖണ്ഡത്തിലേക്കും മറ്റുള്ളവ മനുഷ്യഖണ്ഡത്തിലേക്കും സ്ഥാനം കല്പ്പിക്കുകയാണ് പതിവ്. അതു കൊണ്ട് തന്നെ ഈ നിര്‍ണയരീതിയനുസരിച്ചു കാലാവസ്ഥാപരമായ പരിമിതികള്‍ ഈ ഗൃഹങ്ങളില്‍ അനുഭവിക്കുന്നു എന്നത് തീര്‍ച്ചയാണ്. തെക്കോട്ടു മുഖമുള്ള വീടുകള്‍ സാമാന്യമായി തെക്ക് മുറ്റം ഏറിയതിനാല്‍ തെക്ക് ഭാഗത്തു ലഭിക്കുന്ന സൂര്യന്റെ തീവ്രരശ്മികള്‍ കൂടുതല്‍ പതിക്കുന്നവയാണ്. കേരളത്തിന്റെ കാലാവസ്ഥ അനുസരിച്ചു വര്‍ഷപാതം കൂടുതല്‍ ഏല്‍ക്കുന്നവയുമാണ് ഈ ദിക് ഗൃഹങ്ങള്‍.
തെക്കു ഭാഗത്തു പ്രധാനവഴി വരുന്ന പുരയിടങ്ങള്‍ തെക്ക് മുഖമായി തന്നെ പണിയുന്നതാണ് ഉചിതം. മറിച്ചു തെക്കു പ്രധാന വഴി വരുന്ന വീടുകള്‍ മറ്റു ദിശകളിലേക്ക് പ്രധാന വാതില്‍ കൊടുത്തു പണിയുമ്പോള്‍ വേധദോഷം പോലുള്ള മറ്റു ദോഷങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അത് ശ്രദ്ധിക്കണം. മറ്റു ദിക്കുകളെ അപേക്ഷിച്ചു തെക്ക് ദര്‍ശനമായ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ വാസ്തു ഗണിതം കൂടുതല്‍ ശ്രദ്ധിക്കണം. മദ്ധ്യ സൂത്രവേധം വരാത്ത വിധം വാതിലുകളോ ജനലുകളോ കൃത്യമായി ക്രമപ്പെടുത്തണം.
തെക്ക് ദിക്കില്‍ അധികമായ സൂര്യാതപം കുറക്കുന്നതിനായി വൃക്ഷാരോപണം ചെയ്യണം. വലിയ പുരയിടങ്ങള്‍ എങ്കില്‍ പുളി, അത്തി എന്നീ വൃക്ഷങ്ങള്‍ പ്രധാന വാതിലിന് നേര്‍ക്ക് വരാത്ത വിധം പാലിക്കണം. ചെറിയ ഭൂമികളില്‍ നെല്ലി, കവുങ്ങ്, മാവ്, പ്ലാവ്, ചമ്പകം തുടങ്ങിയ ഫല വൃക്ഷങ്ങളും പുഷ്പ വൃക്ഷങ്ങളും നട്ടു വളര്‍ത്താവുന്നതാണ്. പ്രധാന ഗൃഹവും മുകള്‍ നിലകളും തെക്കിനി സങ്കല്പത്തില് ക്രമപ്പെടുത്തണം. ഗേറ്റ്, പടിപ്പുര, പടികള്‍ എന്നിവകളും കൃത്യമായ ദേവ പദത്തില്‍ വരുന്ന വിധമായിരിക്കണം. കിണറുകളോ, കുഴികളോ വീടിനു മുന്‍വശത്തു വരുന്നതും ഉചിതമല്ല. തെക്ക് വശം പൂര്ണമായതും നേര്‍രേഖയിലുള്ളതുമായ ഭിത്തികളോട് കൂടിയതുമാകണം. വാസ്തു പുരുഷ മണ്ഡലം കൃത്യമായ രീതിയില്‍ ആയിരിക്കണം.
കൃത്യമായ ചുറ്റളവുകളും, ആകൃതിയും, സ്ഥാനങ്ങളും, ഉള്‍മുറികളുടെ അളവുകളും, മദ്ധ്യ സൂത്രങ്ങളും, മര്‍മസ്ഥാനങ്ങളും, വാസ്തു പ്രകാരം ക്രമപ്പെടുത്തിയ തെക്കു മുഖമായുള്ള വീടുകള്‍ ശാസ്ത്ര പ്രകാരം ഐശ്വര്യ പ്രദങ്ങളാണ്. അതില്‍ വിതര്‍ക്കങ്ങള്‍ ഇല്ല തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: