ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക മേഖലയുടെ വിഹിതം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉത്തരോത്തരം വര്‍ധിക്കുമ്പോള്‍, രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക ഘടനയില്‍ കൃഷിയുടെ പ്രാധാന്യം ഈ സൂചകത്തിനും അപ്പുറത്തേയ്ക്കു പോകുന്നു. പ്രധാനമായും ഇന്ത്യയിലെ മൂന്നിലൊന്നു കുടുംബങ്ങളും ഗ്രാമീണ കാര്‍ഷിക വരുമാനത്തെ ഉപജീവിക്കുന്നു.
ഉയരുന്ന വരുമാനത്തോടു കൂടി, വളരുന്ന ജനസംഖ്യയുള്ള രാജ്യം ഭക്ഷ്യസുരക്ഷയ്ക്കായി ആശ്രയിക്കുന്നത് പയര്‍ വര്‍ഗ വിളകളുടെയും, പഴം പച്ചക്കറികളുടെയും ഉല്പാദന വര്‍ധനവിനെയാണ്. 2021-ൽ കൃഷി, കർഷക ക്ഷേമ മന്ത്രാലയം കൈവരിച്ച നേട്ടങ്ങളും പുതു സംരംഭങ്ങളും:
ഉത്പാദനം:
2021-22 വർഷത്തെ, ഖാരിഫ് വിളകളുടെ ഉത്പാദനം സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ (ഡാറ്റ) മാത്രമേ ലഭ്യമായിട്ടുള്ളൂ. (പ്രാഥമിക മുൻകൂർ മൂല്യനിർണ്ണയ രീതിയിലുള്ള കണക്കെടുപ്പ് അനുസരിച്ച് )
ഭക്ഷ്യധാന്യങ്ങൾ – 150.50 മെട്രിക് ടൺ
എണ്ണക്കുരു – 23.39 മെട്രിക് ടൺ
കരിമ്പ് – 419.25 മെട്രിക് ടൺ
പി എം കിസാൻ:
ഇതുവരെ 11.54 കോടിയിലധികം കർഷകർക്ക് 1.60 ലക്ഷം കോടിയിലധികം രൂപ നേരിട്ട് കൈമാറിയിട്ടുണ്ട്.
പി എം-കെഎംഡിവൈ :
21,42,718 കർഷകർ പ്രധാനമന്ത്രി കിസാൻ മാൻധൻ യോജനയിൽ (PM-KMDY) അംഗമായിട്ടുണ്ട്.
എഐഎഫ് :
കാർഷിക അടിസ്ഥാന സൗകര്യ ഫണ്ടിൽ നിന്ന് (AIF -Agriculture Infrastructure Fund) ഇതുവരെ 8702 പദ്ധതികൾക്ക് 6254 കോടി രൂപ വായ്പയായി അനുവദിച്ചിച്ചിട്ടുണ്ട്. അതിൽ 4315 പദ്ധതികൾക്ക് 2291 കോടി രൂപ ലഭ്യമാക്കി.
താങ്ങുവില -MSP :
2021-22 വർഷത്തിലെ എല്ലാ അംഗീകൃത ഖാരിഫ് വിളകൾക്കും 2021 ജൂൺ 9-ന് തന്നെ കുറഞ്ഞ താങ്ങുവിലയിൽ (Minimum Support Price – MSP) സർക്കാർ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. 2021 സെപ്റ്റംബർ 8-ന്, 2022-23 ലെ റാബി മാർക്കറ്റിംഗ് സീസണിൽ (RMS) എല്ലാ അംഗീകൃത റാബി വിളകൾക്കും സർക്കാർ MSP പ്രഖ്യാപിച്ചു.
ദേശീയ ഭക്ഷ്യ സുരക്ഷാ ദൗത്യം:
2021-22 കാലയളവിൽ, 28 സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീർ, ലഡാക്ക് എന്നീ 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ ദേശീയ ഭക്ഷ്യ സുരക്ഷാ ദൗത്യം (National Food Security Mission-NFSM) നടപ്പിലാക്കി. 2021-22 കാലയളവിൽ NFSM-നായി 1560.00 കോടി രൂപ (BE) അനുവദിച്ചു.
പരമ്പരാഗത് കൃഷി വികാസ് യോജന (PKVY):
PKVY പദ്ധതിയ്ക്ക് കീഴിൽ 2018-19 മുതൽ 2020-21 വരെയുള്ള രണ്ടാം ഘട്ടത്തിൽ 20500 ക്ലസ്റ്ററുകൾ രൂപീകരിക്കാൻ ലക്ഷ്യമിട്ടിരുന്നതിൽ 19043 ക്ലസ്റ്ററുകൾ രൂപീകരിച്ചു. 2018-19 മുതൽ 2020-21 വരെയുള്ള രണ്ടാം ഘട്ടത്തിൽ 9.52 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു.
രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY-RAFTAAR) 2021-22 ൽ
2021-22 ൽ സംസ്ഥാനങ്ങൾക്ക് 1034.21 കോടി രൂപ അനുവദിച്ചു. 2021-22 കാലയളവിൽ നടപ്പിലാക്കുന്നതിനായി, ഇതുവരെ 286 പദ്ധതികൾ സംസ്ഥാനങ്ങൾ അംഗീകരിച്ചിട്ടുണ്ട്.
കാർഷിക രംഗത്തെ യന്ത്രവൽക്കരണം:
സംസ്ഥാന സർക്കാരുകൾക്ക് ഇതിനായി 523.04 കോടി അനുവദിച്ചു.
പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (PMFBY):
ബജറ്റിൽ വകയിരുത്തിയ 16000 കോടി രൂപയിൽ, 2021-22 കാലയളവിൽ മാത്രം 9719.24 കോടി രൂപ അനുവദിച്ചു/വിനിയോഗിച്ചു.
സൂക്ഷ്മ ജലസേചന മേഖല:
രാജ്യത്ത് സൂക്ഷ്മ ജലസേചന മേഖല വിപുലീകരിക്കുന്നതിനുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശയുടെ തുടർച്ചയായി നബാർഡ് രൂപീകരിച്ച 5000 കോടി രൂപയുടെ മൈക്രോ ഇറിഗേഷൻ ഫണ്ട് കോർപ്പസിൽ 5000 കോടി രൂപ വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ബജറ്റ് വിഹിതം:
2021-22 സാമ്പത്തിക വർഷത്തിൽ 1,23,018 കോടി രൂപ അനുവദിച്ചു.
വ്യാപാരം:
2020-21 കാലയളവിൽ കാർഷിക, അനുബന്ധ ചരക്കുകളുടെ കയറ്റുമതി 310811.44 കോടി രൂപയായിരുന്നു. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22.86% വർദ്ധനവ്.
ദേശീയ തേനീച്ചവളർത്തൽ, തേൻ ദൗത്യം (NBHM):
8 പദ്ധതി നിർദ്ദേശങ്ങൾക്കായി 1223.45 ലക്ഷം രൂപ അനുവദിച്ചു.
ATMA:
നടപ്പ് സാമ്പത്തിക വർഷം അതായത് 201-22ൽ, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 225.83 കോടി രൂപ അനുവദിച്ചു.
അഗ്രി-ക്ലിനിക്കുകളും അഗ്രി-ബിസിനസ് സെന്ററുകളും:
2021-22 കാലയളവിൽ, 1194.98 ലക്ഷം രൂപ അനുവദിക്കുകയും ആകെ 3033 ഉദ്യോഗാർത്ഥികൾ പരിശീലനം നേടി. 1337 സംരംഭങ്ങൾ സ്ഥാപിക്കുകയും 166 സംരംഭങ്ങൾക്ക് സബ്സിഡി അനുവദിക്കുകയും ചെയ്തു.
കിസാൻ കോൾ സെന്റർ:
2021-22 കാലയളവിൽ, ആകെ 32,95,656 കോളുകൾ അറ്റൻഡ് ചെയ്തു. ഇതുവരെ 2336.01 ലക്ഷം രൂപ അനുവദിച്ചു.
അഗ്രോ-ഫോറസ്ട്രി (SMAF) പദ്ധതിയുടെ അനുവർത്തനം:
2016-17 സാമ്പത്തിക വർഷത്തിൽ പദ്ധതിയുടെ തുടക്കം മുതൽ 93,809 ഹെക്ടർ സ്ഥലത്ത് മൊത്തം 401 ലക്ഷം മരങ്ങൾ ഇതുവരെ നട്ടുപിടിപ്പിച്ചു. 76,373 കർഷകർക്ക് പ്രയോജനം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: