ജോഹന്നാസ് ബര്‍ഗ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 266 റണ്‍സിന് ഓള് ഔട്ടായി. 240 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ മൂന്നാം ദിവസം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 118 എന്ന നിലയിലാണ്. ( ഇന്ത്യ- 2002 & 266.ദക്ഷിണാഫ്രിക്ക-229, 118/2)
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗറും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് നല്‍കിയത്. മാര്‍ക്രമായിരുന്നു കൂടുതല്‍ അപകടകാരി. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ താരം 38 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായി. മാര്‍ക്രത്തെ ശാര്‍ദൂല്‍ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മാര്‍ക്രം മടങ്ങിയത്.
മാര്‍ക്രത്തിന് പകരം ക്രീസിലെത്തിയ കീഗന്‍ പീറ്റേഴ്സണും നന്നായി ബാറ്റുചെയ്തതോടെ ഇന്ത്യ വിറച്ചു. എല്‍ഗറും പീറ്റേഴ്സണും ചേര്‍ന്ന് അനായാസം ഇന്ത്യന്‍ പേസര്‍മാരെ നേരിട്ടു. രണ്ടാം വിക്കറ്റില്‍ ഇരുവരും 46 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
പേസര്‍മാര്‍ക്ക് പകരം അശ്വിനെ ഉപയോഗിച്ച് സ്പിന്‍ പ്രയോഗിക്കാന്‍ നായകന് രാഹുല്‍ തീരുമാനിച്ചു. നായകന്റെ തീരുമാനം ശരിവെച്ചുകൊണ്ട് അശ്വിന് ഈ കൂട്ടുകെട്ട് പൊളിച്ചു. 28 റണ്‍സെടുത്ത പീറ്റേഴ്സണെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കി.
അര്‍ധ സ്വഞ്വറികള്‍ നേടിയ അജിന്‍ക്യ രഹാനെ(58)യുടെയും പൂജാര(53)യുടെയും ബാറ്റിങ്ങാണ് ഇന്ത്യയെ 266 ല്‍ എത്തിച്ചത്. 2 വിക്കറ്റ് നഷ്ടത്തില്‍ 44 എന്ന സ്കോറില്‍ ഒത്തു ചേര്‍ന്ന സഖ്യം 3ാം വിക്കറ്റില്‍ 111 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയ്ക്കു മത്സരത്തില്‍ മേല്‍ക്കൈ നല്കി. 78 പന്തുകളില്‍ നിന്ന് 58 റണ്‍സെടുത്ത രഹാനെയെയാണ് ആദ്യം നഷ്ടമായത്. കഗിസോ റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വെറെയ്നിന് ക്യാച്ച്. തൊട്ടുപിന്നാലെ പൂജാരയെ റബാദ വെിക്കറ്റിന് മുന്നില്‍ കുടുക്കി . 86 പന്തുകളില്‍ നിന്ന് 53 റണ്‍സെടുത്ത ശേഷമാണ് പൂജാര ക്രീസ് വിട്ടത്. റബാദയുടെ പന്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച ഋഷഭ് പന്തിന്റെ ബാറ്റിലുരസി ബോള്‍ വെറെയ്നിന്റെ കൈയ്യിലെത്തി. റണ്‍സെടുക്കാതെയാണ് പന്തിന്റെ മടക്കം.
പന്തിന് പകരമെത്തിയ അശ്വിന് 16 റണ്‍സെടുത്തു. അശ്വിന് പകരമെത്തിയ ശാര്‍ദൂല്‍ ഠാക്കൂര്‍ അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ ലീഡ് 200 കടന്നു. 24 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത ശാര്‍ദൂലിനെ മാര്‍ക്കോ ജാന്സണ് കേശവ് മഹാരാജിന്റെ കൈയ്യിലെത്തിച്ചു. ഷമി അക്കൗണ്ട് കുറക്കും മുന്‍പ് ജാന്സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഹനുമ വിഹാരി മറുവശത്ത് പിടിച്ചുനിന്നു. ഷമിയുടെ പകരക്കാരനായി വന്ന ബുംറ വെറും ഏഴ് റണ്‍സ് മാത്രമെടുത്ത് എന്‍ഗിഡിയ്ക്ക് വിക്കറ്റ് നല്കി.
വാലറ്റത്തെ കൂട്ടുപിടിച്ച് പുറത്താവാതെ 40 റണ്‍സ് എടുത്ത ഹനുമ വിഹാരിയും 24 പന്തില്‍ നിന്ന് 28 റണ്‍സ് എടുത്ത ഷര്‍ദുല്‍ താക്കൂറും മികച്ച പ്രകടനം പുറത്തെടുത്തു.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ റബാഡ, എന്‍ഗിഡി, ജാന്സെന് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: