Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തെങ്കര പട്ടികജാതി കോളനിയിലെ ഭൂമാഫിയക്കെതിരെ ക്രിമിനല്‍ നടപടി

തെങ്കര പഞ്ചായത്തിന്റെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അര്‍ഹതപ്പെട്ടവരായി തെരഞ്ഞെടുത്തതിനുശേഷമാണ് മൂന്ന് കോളനിയിലെ 45 ഓളം കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും ലഭിച്ചത്. ഇതില്‍ ചിലര്‍ക്ക് വീട് ലഭിച്ചിട്ട് എട്ടുവര്‍ഷമായി. മറ്റുള്ളവര്‍ക്ക് നാലും അഞ്ചും വര്‍ഷമായി സ്ഥലവും വീടും ലഭിച്ചിട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 03:51 pm IST
in Palakkad

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് – തെങ്കര പട്ടികജാതി കോളനികളില്‍ നടന്നത് വന്‍ ഭൂമാഫിയ പ്രവര്‍ത്തനമെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കുമെന്നും, പട്ടികജാതി കമ്മീഷന്‍ വ്യക്തമാക്കി. പട്ടികജാതി കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും കഴിഞ്ഞദിവംസ കോളനി സന്ദര്‍ശിച്ച ശേഷമായിരുന്നു ഇക്കാര്യം പറഞ്ഞത്.  

ഗ്രാമപഞ്ചായത്തിലെ കൊറ്റിയോട്, ആമ്പാടം, കുട്ടിച്ചാത്തന്‍ പള്ളിയാല്‍ കോളനിയിലുള്ള 45 ഓളം പട്ടികജാതി വിഭാഗക്കാരുടെ വീടുകള്‍ക്ക് ഇതുവരെയും കെട്ടിട നമ്പര്‍, കൈവശാവകാശ രേഖ തുടങ്ങിയവ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ‘ജന്മഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു. കോളനിയിലെ 16 പേര്‍ നല്‍കിയ പരാതിയിലാണ് പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള സംഘം മൂന്ന് കോളനിയിലും നേരിട്ടെത്തിയത്. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു.

വന്‍ ഭൂമാഫിയ പ്രവര്‍ത്തനമാണ് കോളനിക്കാര്‍ക്ക് സ്ഥലം വാങ്ങിച്ചു നല്‍കിയ ഇടപാടില്‍ ഉണ്ടായിരിക്കുന്നതെന്നും, പട്ടികജാതി വിഭാഗത്തിന്റെ അവകാശം ഇവിടെ ഹനിക്കപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും, രാഷ്ടീയ പ്രതിനിധികള്‍ക്കും പങ്കുണ്ടെന്നും അവര്‍ക്കെതിരെ എസ്‌സി – എസ്ടി ആക്ട്, അട്രോസിറ്റി ആക്ട് പ്രകാരവും കേസെടുക്കുമെന്ന് പട്ടികജാതി കമ്മീഷന്‍ അംഗം എസ്. അജയകുമാര്‍ ‘ജന്മഭൂമി’യോടുപറഞ്ഞു. മാത്രമല്ല, ക്ഷേത്രഭൂമി അടക്കം പതിച്ചുനല്‍കിയെന്ന് കണ്ടെത്തിയതായി പറഞ്ഞു.

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, അംഗങ്ങളായ എസ്. അജയകുമാര്‍, ഡപ്യൂട്ടി കളക്ടര്‍ അബ്ബാസ്, അഡ്വ: സൗമ്യ സോമന്‍, സുരേന്ദ്രന്‍, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ എസ്. ബിജു, ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ എന്‍.ജി. മജു, കെ. രാമന്‍കുട്ടി, തെങ്കര വില്ലേജ് ഓഫീസര്‍ പി. അബ്ദുള്‍ സലിം എന്നിവരടങ്ങുന്ന സംഘമാണ് കോളനി സന്ദര്‍ശിച്ചത്.

തെങ്കര പഞ്ചായത്തിന്റെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അര്‍ഹതപ്പെട്ടവരായി തെരഞ്ഞെടുത്തതിനുശേഷമാണ് മൂന്ന് കോളനിയിലെ 45 ഓളം കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും ലഭിച്ചത്. ഇതില്‍ ചിലര്‍ക്ക് വീട് ലഭിച്ചിട്ട് എട്ടുവര്‍ഷമായി. മറ്റുള്ളവര്‍ക്ക് നാലും അഞ്ചും വര്‍ഷമായി സ്ഥലവും വീടും ലഭിച്ചിട്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ദിര ആവാസ് യോജന പദ്ധതി, ഇ എം എസ് ഭവനപദ്ധതി, ലൈഫ് മിഷന്‍ പദ്ധതി, റീബില്‍ഡ് കേരള പദ്ധതി, പിഎംഎവൈ പദ്ധതി എന്നിവയിലൂടെയാണ് വീടും സ്ഥലവും ലഭിച്ചത്. പഞ്ചായത്തിന്റെ ഉപഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് ഇവ നല്‍കിയത്. എന്നാല്‍ പഞ്ചായത്തിന് ഈ വീടുകള്‍ക്ക് വീട്ടുനമ്പറും കൈവശാവകാശ രേഖയും നല്‍കാനാവാത്ത അവസ്ഥയാണ് ഇപ്പോള്‍. ഇതിന് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജില്ല പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ക്കും ജില്ലാപഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കോളനിയിലെ 16 കുടുംബങ്ങള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടികജാതി കമ്മീഷന്റെ നേരിട്ടുള്ള ഇടപെടല്‍.

പട്ടികജാതി കമ്മീഷന്‍ നേരിട്ട് ഇടപെട്ടതോടെ 45 കുടുംബങ്ങളും തങ്ങളുടെ കിടപ്പാടത്തിന് ശരിയായ രേഖ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കോളനിക്കാരുടെ ഭൂമി വാങ്ങിയതില്‍ ഇടനിലക്കാര്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. ഇടനിലക്കാരനും മുന്‍ വാര്‍ഡംഗവുമായ കോല്‍പ്പാടം കൂരികണ്ടത്തില്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു.  

ഇക്കാര്യത്തില്‍ റവന്യൂ-പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിനും വീഴ്ചകള്‍ സംഭവിച്ചതായി കാണുന്നുണ്ടെന്ന് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് പറഞ്ഞിരുന്നു. അതിനാല്‍ ഇടനിലക്കാരന്‍ രാധാകൃഷ്ണനെ മാത്രം അറസ്റ്റ് ചെയ്തതുകൊണ്ട് ഈ കേസ് അവസാനിക്കില്ല. കോളനികളില്‍ നേരിട്ടെത്തി പരാതികള്‍ എല്ലാം സ്വീകരിച്ച് ഒരുമിച്ചുള്ള കേസാക്കി മാറ്റി സമഗ്ര അന്വേഷണമാണ് നടക്കുകയെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു.

തെങ്കരയില്‍ ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് നടന്നിട്ടുള്ളതെന്ന് കഴിഞ്ഞ ദിവസം തെങ്കരയിലെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് കണ്ടെത്തിയിരുന്നു. ഇവര്‍ താമസിക്കുന്ന ഭൂമിയുടെ ഇടപാടില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്  ്. ഇടനിലക്കാരും മറ്റുമാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇതിനായി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും. പലിശ ഇടപാട് വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പറഞ്ഞിരുന്നു.

Tags: പാലക്കാട്landകോളനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.