കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം ലഭ്യമാക്കാനുള്ള അപേക്ഷ സ്വീകരിക്കാന്‍ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും അദാലത്ത് നടത്തുമെന്ന് കളക്ടര്‍. ഏഴിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് അദാലത്ത്.
അപേക്ഷിച്ചിട്ടും ധനസഹായം കിട്ടാത്തവര്‍, ആവശ്യമായ രേഖകളില്ലാതെ അപേക്ഷ തിരികെ കിട്ടിയവര്‍, ഇനി അപേക്ഷിക്കേണ്ടവര്‍ എന്നിവര്‍ അവസരം വിനിയോഗിക്കണം. ന്യൂനതകള്‍ പരിഹരിച്ച് അര്‍ഹരായ എല്ലാവര്ക്കും സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ 4576 കോവിഡ് മരണമാണ് സ്ഥീരികരിച്ചിട്ടുള്ളത്. തുടക്കത്തില്‍ നഷ്ടപരിഹാരത്തിനായി ആയിരത്തില്‍ താഴെ മാത്രമായിരുന്നു അപേക്ഷകള്‍. താലൂക്ക്തല അദാലത്തിലൂടെ അപേക്ഷകരുടെ എണ്ണം 2425 ആയി ഉയര്‍ന്നു.
ശേഷിക്കുന്ന 2151 പേരുടെ അപേക്ഷയാണ് അദാലത്തിലൂടെ പ്രതീക്ഷിക്കുന്നത്. ലഭിക്കുന്ന അപേക്ഷകള്‍ അതിവേഗത്തില്‍ തുടര്‍നടപടികള്‍ക്ക് നല്‍കുന്നുണ്ട്. തുക എത്രയും വേഗം ലഭ്യമാക്കും.
മരിച്ചവരുടെ അവകാശികള്‍ക്ക് 50,000 രൂപ ഒറ്റത്തവണ നല്‍കും. പ്രതിമാസം 5,000 രൂപയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ആശ്രിതര്‍ക്ക് ലഭിക്കുക. അപേക്ഷ കൃത്യമായി നല്കാന് അര്‍ഹതപ്പെട്ടവര്‍ തയ്യാറാകണമെന്ന് കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: