ബത്തേരി: കടുവാ ഭീതിയില്‍ കട്ടയാട് പ്രദേശം. ബത്തേരി ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന എകെജി നഗര്‍, കട്ടയാട് പ്രദേശങ്ങളാണ് കടുവ ഭീതിയിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രദേശവാസിയായ സ്ത്രീ എകെജി നഗറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കടുവയെ കണ്ടിരുന്നു. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കാടുമൂടി കിടക്കുന്ന ഭൂമിയില്‍ കടുവ കാട്ടുപന്നിയെ പിടികൂടി കൊണ്ടുപോകുന്നതാണ് വീട്ടമ്മ കണ്ടത്. വയനാട് വന്യജീവി സങ്കേതത്തോടെ ചേര്‍ന്ന് കിടക്കുന്ന പ്രദേശം കൂടിയാണ് എകെജി നഗറും കട്ടയാട് പ്രദേശങ്ങളും.
നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇവിടെ കടുവയുടെ സാനിധ്യമുണ്ടായതോടെ ഭയപ്പാടിലായിരിക്കുകയാണ് പ്രദേശവാസികള്‍. മുമ്പും ഇവിടെ കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കട്ടയാട് ബത്തേരി റോഡ് മുറിച്ചുകടക്കുന്ന കടവയെ ഇതുവഴി സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ കണ്ടിരുന്നു. ഈ സാഹചര്യത്തില്‍ കടുവ ഭീതി അകറ്റാനുള്ള നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: