കുമളി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് വിമര്‍ശvം. ഇടുക്കിയ്ക്ക് സമ്പൂര്‍ണ്ണ അവഗണനയാണെന്ന് ആരോപിച്ചാണ് സിപിഎം സമ്മേളന പ്രതിനിധികള്‍ മന്ത്രിക്കെതിരെ രംഗത്ത് എത്തിയത്. ടൂറിസം, പൊതുമരാമത്ത് മന്ത്രയെ മലബാര്‍ മന്ത്രിയെന്ന് പരിഹാസിച്ചായിരുന്നു പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തിയത്. ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലയ്ക്ക് മാത്രമായാണ് മന്ത്രി പരിഗണിയ്ക്കുന്നത് എന്നും പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി.
വിമര്‍ശനം കടുത്തതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി രംഗത്തെത്തി. വിനോദ സഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി. നേരത്തെ ആഭ്യന്തര വകുപ്പിന് എതിരെയും ജില്ലാ സമ്മേളത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇടുക്കി ജില്ല സമ്മേളനത്തില്‍ പോലീസ് വീഴ്ച സമ്മതിക്കുന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്ണനും നല്‍കിയത്.
അതേസമയം, കുമളിയില്‍ മൂന്നു ദിവസമായി നടക്കുന്ന ഇടുക്കി ജില്ലാ സമ്മേളനത്ത് ഇന്ന് സമാപനമാകും. സമാപനത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. നിലവിലെ സെക്രട്ടറി കെ കെ ജയചന്ദ്രന് ആരോഗ്യകാരണങ്ങളാല്‍ മാറി നില്‍ക്കുമെന്നും പകരം പുതിയ സെക്രട്ടറിയായി സി വി വര്‍ഗ്ഗീസ് തെരഞ്ഞെടുക്കാന്‍ സാധ്യതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: