തിരുവനന്തപുരം: ബിജെപി ദേശീയ നേതാക്കളായ അടല്‍ ബിഹാരി വാജ്പേയി , ലാല്‍കൃഷ്ണ അദ്വാനി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നേതാവാണ് അഡ്വ കെ അയ്യപ്പന്‍പിളള. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വ്യക്തിപരമായ അടുപ്പം പുലര്‍ത്തി. കോവിഡ് കാലത്ത് ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കുശലാന്വേഷണം നടത്തിയത് വാര്‍ത്തയായിരുന്നു.2020 ഏപ്രില്‍ 22 നായിരുന്നു ആ വിളി.
1991 ല്‍ ഡിസംബര്‍ 11 ന് കന്യാകുമാരിയില്‍ നിന്നുള്ള ഏകതായാത്രയില്‍ അന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിയായിരുന്നു മുഖ്യ സംഘാടകന്‍. അടുത്ത വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്താനായി അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലായിരുന്നു യാത്ര. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അയ്യപ്പന്‍പിള്ളയും അന്ന് കന്യാകുമാരിയിലെത്തിയിരുന്നു.
രാവിലെ ഒമ്പതു മണിയോടെയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വിളി വന്നത്. മകള്‍ ഗീതാ രാജ്കുമാറാണ് ഫോണെടുത്തത്. അപ്പോള്‍ അയ്യപ്പന് പിള്ള കുളിമുറിയിലായിരുന്നു. പ്രധാനമന്ത്രിയുടെ സഹായി സംസാരിച്ചത് ഹിന്ദിയിലായിരുന്നു. അഞ്ചു മിനിട്ടിനകം പ്രധാനമന്ത്രി വിളിക്കുമെന്നു പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രണ്ടാമത് വിളിവരുമ്പോഴേക്കും അയ്യപ്പന് പിള്ള റെഡിയായി.. ‘നമസ്തേ പിള്ള സാര്‍’ എന്നായിരുന്നു അഭിസംബോധന ചെയ്തത്. ഇംഗ്ലിഷിലായിരുന്നു നരേന്ദ്രമോദിയുടെ സംഭാഷണം. അയ്യപ്പന് പിള്ളയുടെ ആരോഗ്യത്തെക്കുറിച്ചാണ് മോദി
പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അയ്യപ്പന് പിള്ള, താന്‍ മോദിയുടെ ആരാധകനാണെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ താങ്കളെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ ഏറ്രവും മികച്ച രാഷ്ട്ര മാക്കണമെന്നായിരുന്നു മോദിയോട് അയ്യപ്പന്‍പിള്ളയുടെ അഭ്യര്‍ത്ഥന. നിങ്ങളെപ്പോലുള്ളവരുടെ അനുഗ്രഹമുണ്ടെങ്കില്‍ അതിന് കഴിയുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഞ്ചു മിനിട്ടോളം രണ്ടുപേരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: