തേഞ്ഞിപ്പലം: ബി.എഡ് പഠനകാലാവധി നീട്ടിക്കൊണ്ടുള്ള കാലിക്കറ്റ് സര്‍വ്വകലാശാല ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്കും പ്രോ വൈസ് ചാന്‍സിലര്‍ക്കും എബിവിപി പരാതി നല്കി.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദുകൃഷ്ണന്, മലപ്പുറം ജില്ലാ സെക്രട്ടറി ആവണി പ്രകാശ് തുടങ്ങിവര്‍ കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സിലറെയും പ്രോ വൈസ് ചാന്‍സിലറെയും നേരില്‍ കണ്ട് പരാതി സമര്‍പ്പിച്ചു. കഴിഞ്ഞ അദ്ധ്യയന വര്‍ഷം ജൂണ്‍ മാസത്തില്‍ പരീക്ഷയടക്കം പൂര്‍ത്തിയാക്കിയ കോഴ്സാണ് ഈ അദ്ധ്യയന വര്‍ഷം ആഗസ്റ്റ് 14 വരെ നീട്ടിയിരിക്കുന്നത് ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം പൂര്‍ണ്ണമായി നഷ്ടമാവുകയും നടക്കാനിരിക്കുന്ന യുപിഎസ്എ, പിഎസ്സി പരീക്ഷകള്‍ എഴുതാനും സാധിക്കില്ല.
വലിയ സിലബസും പ്രാക്റ്റിക്കല്‍ ക്ലാസുകളും ഉള്‍പ്പടെയുള്ള സെമസ്റ്ററുകള്‍ ധൃതിപിടിച്ചു പൂര്‍ത്തിയാക്കായ സര്‍വകലാശാലയാണ് അമ്പത് മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള തീയറി പേപ്പറുകള്‍ക്ക് ഏഴ് മാസം സമയം അനുവദിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന ഈ ഉത്തരവ് കാലിക്കറ്റ് സര്‍വ്വകലാശാല പുന:പരിശോധിക്കാന്‍ തയ്യാറാവണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദുകൃഷ്ണന് ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: