പാരീസ്: കോവിഡ് വകഭേദം ഒമിക്രോണിന്റെ ഭീഷണി തുടരുന്നതിനിടെ വീണ്ടും പുതിയ വൈറസ് വകഭേദവും കണ്ടെത്തി. ഫ്രാന്‍സിലുള്ള മാഴ്സിലിസ് പ്രദേശത്താണ് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം കണ്ടെത്തിയത്. ‘വേരിയന്റ് ഐഎച്ച്യു’ എന്നാണ് പുതിയ വകഭേദത്തിന് പേര് നല്‍കിയിരിക്കുന്നത്. ഈ വകഭേദത്തിന് ഒമിക്രോണിനെക്കാള്‍ രോഗവ്യാപനശേഷി കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ പുതിയ വകഭേദത്തിന് വുഹാനില്‍ കണ്ടെത്തിയ ആദ്യ കൊവിഡ് വൈറസില്‍ നിന്ന് 46തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. അതിനാല്‍ വാക്സിനെ പ്രതിരോധിക്കാനുള്ള ശേഷിയും പുതിയ വകഭേദത്തിന് കൂടുതലായിരിക്കും.
കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നിന്നെടുത്ത ഒരു സാമ്പിളിലാണ് ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയത്. അതിനുശേഷം 100 ലധികം രാജ്യങ്ങളിലേക്ക് ഇന്ന് ഒമിക്രോണ്‍ വ്യാപിച്ചിരിക്കുകയാണ്. ഇന്ത്യ അടക്കം ലോകരാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരാനുള്ള നീക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: