കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേയില്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ വളര്‍ച്ചക്ക് റെയില്‍വേ വഹിക്കുന്ന പങ്കും വലുതാണ്. 2021ല്‍ മാത്രം റെയില്‍വേ കൈവരിച്ച നേട്ടങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് വര്‍ധിച്ച സുരക്ഷ സംവിധാനങ്ങള്‍. ട്രെയിനപകടങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി.
അതിനൊപ്പം തന്നെ ചരക്ക് ലോഡിംഗ് വളരെ അധികം ഉയര്‍ന്നതായും റെയില്‍വേ രേഖപ്പെടുത്തി. 2021-22ല്‍ 31.12.2021 വരെ 1029.94 മെട്രിക് ടണ്‍ ലോഡാണ് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷം 2020-21 ഇത് 870.41 ടണ്‍ ആയിരുന്നു. 1768ല്‍ 1646 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ (93%), സബ്അര്‍ബന്‍ 5626ല്‍ 5528 (98%), പാസഞ്ചര്‍ 3634ല്‍ 1599 (44%) ട്രെയിനുകളാണ് ഓടുന്നത്. റിസര്‍വ് ചെയ്ത് യാത്രചെയ്യുന്നവരുടെ ബുക്കിംഗിലും വര്‍ധനവുണ്ട്.
സമയക്രമം പാലിക്കുന്നതിലും റെയില്‍വേ മികച്ച മാതൃകയായി. 2021-22 കാലയളവില്‍ (31.12.2021 വരെ) മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ സമയകൃത്യത 92.55% ആണ്. 2020-21ലെ മണിക്കൂറില്‍ 42.97മായി താരതമ്യം ചെയ്യുമ്പോള്‍ 2021-22 കാലയളവില്‍ ചരക്ക് തീവണ്ടിയുടെ ശരാശരി വേഗത 44.36 ആണ്. 21-22 സാമ്പത്തിക വര്‍ഷത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 2.15 ലക്ഷം കോടി രൂപ എക്കാലത്തെയും ഉയര്‍ന്ന മൂലധന വിഹിതം അനുവദിച്ചു. നവംബര്‍ 21 വരെയുള്ള ചെലവ് 1,04,238 കോടി രൂപയാണ് (48.5%).
1330.41 കിലോമീറ്ററില്‍ പുതിയ ലൈന്‍/ ഇരട്ടിപ്പിക്കല്‍/ ഗേജ് പരിവര്‍ത്തനങ്ങള്‍ നടന്നു. നവംബര്‍ 21 വരെ 83 റെയില്‍വേ മേല്‍പ്പാലങ്ങളും 338 അടിപ്പാതകളും 172 ഫ്‌ളൈഓവര്‍ ബ്രിഡ്ജുകളും 48 ലിഫ്റ്റുകളും 50 യന്ത്രപ്പടികളുമാണ് പ്രവര്‍ത്തനക്ഷമമാക്കിയത്. 2021 ഓഗസ്റ്റ് ഏഴിന് റെയില്‍വേ മന്ത്രിയും കൃഷി കര്‍ഷക ക്ഷേമ മന്ത്രിയും ചേര്‍ന്ന് ദേവ്‌ലാലിക്കും (മഹാരാഷ്‌ട്ര) ദനാപൂരിനും (ബിഹാര്‍) ഇടയില്‍ ആദ്യത്തെ കിസാന്‍ റെയില്‍ സര്‍വീസ് ഫഌഗ് ഓഫ് ചെയ്തു. നൂറാമത് കിസാന്‍ റെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. 1806 കിസാന്‍ റെയിലുകള്‍ 153 റൂട്ടുകളില്‍ (24.12.2021 വരെ) ഓടുകയും ഏകദേശം 5.9 ലക്ഷം ടണ്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വഹിക്കുകയും ചെയ്തു.
അതേസമയം 840 സ്‌റ്റേഷനുകളില്‍ സിസിടിവി കമ്മീഷന്‍ ചെയ്തു (വര്‍ഷത്തില്‍ 47). മൊത്തം 6089 സ്‌റ്റേഷനുകളില്‍ (വര്‍ഷത്തില്‍ 120) വൈഫൈ ലഭ്യമാക്കി. പുതിയ ഉപയോക്തൃ സൗഹൃദ വെബ്‌സൈറ്റുകളും റെയില്‍വേ ആരംഭിച്ചു. റെയില്‍വേ ആശുപത്രികളില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും പുതിയ സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. 78 ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുകയും റെയില്‍വേ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 17 കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ചു.
69 റെയില്‍വേ ആശുപത്രികള്‍ കൊവിഡ് 19 ബാധിതരായ റെയില്‍വേ ജീവനക്കാര്‍ക്ക് ചികിത്സ നല്‍കുന്നു. ഈ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്‌ക്കുള്ള കിടക്കകളുടെ എണ്ണം 2539ല്‍ നിന്ന് 3948 ആയി ഉയര്‍ത്തി. കൊവിഡ് കിടക്കകളുടെ എണ്ണം 6972 ആയും ഐസിയു കിടക്കകള്‍ 273ല്‍ നിന്ന് 404 ആയും ഇന്‍വേസിവ് വെന്റിലേറ്ററുകള്‍ 62ല്‍ നിന്ന് 3544 ആയും വര്‍ദ്ധിച്ചു. അധികമായി 449 നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററുകളും 129 ഹൈ ഫ്‌ളോ നാസല്‍ ഓക്‌സിജന്‍ മെഷീനുകളും വാങ്ങി. റെയില്‍വേ ആശുപത്രികളില്‍ 3420 ഓക്‌സിജന്‍ സിലിണ്ടറുകളും സപ്ലിമെന്റ് ചെയ്തു.
ഇന്ത്യന്‍ റെയില്‍വേയുടെ 572 ആശുപത്രികളിലും ഹെല്‍ത്ത് യൂണിറ്റുകളിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആശുപത്രി മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എച്ച്എംഐഎസ്) നല്‍കി. ഭൂരിഭാഗം ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും റെയില്‍വേ യുഎംഐഡി. റെയില്‍വേ മെഡിക്കല്‍ ഗുണഭോക്താക്കള്‍ക്കായി ഇതുവരെ 42.09 ലക്ഷം യുഎംഐഡി കാര്‍ഡുകള്‍ നല്‍കി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ആരോഗ്യ ഐഡിയുമായും ലിങ്ക് ചെയ്തിട്ടുണ്ട്.
സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിച്ച് ഡെലിവറി വര്‍ധിപ്പിച്ചു. ടാങ്കറുകള്‍ വിതരണം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം നിറവേറ്റാന്‍ റെയില്‍വേ പരമാവധി ശ്രമിക്കുന്നുണ്ട്. ഇതുവരെ 899ലധികം ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ യാത്ര പൂര്‍ത്തിയാക്കി 36,840 ടണ്ണിലധികം ലിക്വിഡ് ഓക്‌സിജന്‍ 15 സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു. ഓക്‌സിജന്‍ എക്‌സ്പ്രസ് ബംഗ്ലാദേശിനായി 3911.41 മെട്രിക് ടണ്‍ ഓക്‌സിജനും എത്തിച്ചു
രാജ്യത്തുടനീളമുള്ള കൊവിഡിന്റെ ക്വാറന്റൈന്‍/ഐസൊലേഷന്‍ സൗകര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന 4,176 ട്രെയിന്‍ കോച്ചുകളില്‍ 324 കോച്ചുകളും സംസ്ഥാന ഗവണ്‍മെന്റുകളുടെ ആവശ്യപ്രകാരം പ്രദേശ്, നാഗാലാന്‍ഡ്, അസം, ത്രിപുര, ഡല്‍ഹി, മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഗുവാഹത്തി എന്നിവിടങ്ങളിലെ 5 സോണല്‍ ആശുപത്രികളില്‍ ആയുഷ് സൗകര്യം ആരംഭിച്ചു. ഇന്ത്യയുടെ വിപുലമായ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്, ഇന്ത്യന്‍ റെയില്‍വേ ഒരു പുതിയ ടൂറിസം ഉല്‍പ്പന്നം, അതായത് തീം അടിസ്ഥാനമാക്കിയുള്ള ടൂറിസ്റ്റ് സര്‍ക്യൂട്ട് ട്രെയിനുകള്‍, ‘ഭാരത് ഗൗരവ്’ പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: