ചണ്ഡിഗഡ്: കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചാബില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ നിലനില്‍ക്കുക. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. ബാറുകള്‍, സിനിമാ തീയറ്ററുകള്‍, മാളുകള്‍, റസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍. മെഡിക്കൽ, നഴ്സിങ് കോളേജുകൾ സാധാരണപോലെ തുറന്നു പ്രവർത്തിക്കും.
ദേശീയ, രാജ്യാന്തര മത്സരങ്ങൾക്ക് തയാ റെടുക്കുന്ന കായിക താരങ്ങൾക്ക് പരിശീലനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് സർക്കാർ, സ്വകാര്യ ഓഫീസുകളിൽ ജോലി ചെയ്യാം. 419 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം പഞ്ചാബിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: