എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ എരുമേലി നിന്നുള്ള യാത്രയില്‍ ഇഞ്ചിപ്പാറയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കി വനംവകുപ്പ്. കുടിവെള്ളം, വിശ്രമിക്കാനുള്ള സൗകര്യങ്ങടക്കം വനംവകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരോ ചുമതലപ്പെടുത്തുന്ന ആളുകളുടെയോ നേതൃത്വത്തില്‍ ഓരോ ഘട്ടത്തിലും 100 അയ്യപ്പഭക്തരെ വീതമാണ് കടത്തിവിടുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി പരമ്പരാഗത കാനനപാതയിലൂടെ യാത്ര ഇല്ലാത്തതിനാല്‍ വന്യമൃഗങ്ങള്‍ കയറി ഇവിടെ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ ക്ഷേത്രങ്ങള്‍ക്ക് യാതൊരു കേടുപാടും ഉണ്ടാക്കിയില്ല. കഴിഞ്ഞ 31നാണ് എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാതക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പതിനായിരത്തിലധികം തീര്‍ഥാടകര്‍ ഇതിനകം യാത്ര ചെയ്തതായി എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: